---
title: "തീവ്ര മഴ മുന്നറിയിപ്പ്: പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, പരീക്ഷകളിൽ മാറ്റമില്ല"
english_title: "Heavy Rain Alert: Holiday for All Educational Institutions in Palakkad Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388730/palakkad-heavy-rain-holiday-education-institutions"
published_at: "2026-10-26T06:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d50cb7fc96_kerala-heavy-rain-8-district-holiday-landslide-idukki-kottayam.jpg"
keywords: ["PalakkadRain", "HeavyRainAlert", "SchoolHoliday", "KeralaWeather", "DisasterManagement"]
---

# തീവ്ര മഴ മുന്നറിയിപ്പ്: പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, പരീക്ഷകളിൽ മാറ്റമില്ല

> **Lead Summary:** **പാലക്കാട് : **പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങി എല്ലാവിധ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമായിരിക്കും.

## Article Content

**പാലക്കാട് : **പാലക്കാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങി എല്ലാവിധ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമായിരിക്കും.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സംസ്ഥാനത്ത് മഴ കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കാസർകോട് ഇന്ന് മഞ്ഞ അലർട്ടാണ്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും മഞ്ഞ അലർട്ട് തുടരും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരപ്രദേശങ്ങളിലെ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയേറെയാണ്. മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

Palakkad district collector has declared a holiday for all educational institutions, including professional colleges, amid continued heavy rain. However, scheduled public and university examinations will proceed as planned. The district administration has also warned of the risk of flash floods, waterlogging and landslides as rain alerts remain in force across several districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388730/palakkad-heavy-rain-holiday-education-institutions)