---
title: "അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ 75കാരിക്ക് ദാരുണാന്ത്യം"
english_title: "75-Year-Old Woman Dies After Kitchen Fire Causes Severe Burns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388725/kitchen-fire-severe-burns-elderly-woman"
published_at: "2026-10-25T23:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade3fa003cc9_kitchen-fire-severe-burns-elderly-woman.jpg"
keywords: ["KitchenFire", "BurnInjury", "MedicalCollegeHospital", "Venganoor", "KeralaNews"]
---

# അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ 75കാരിക്ക് ദാരുണാന്ത്യം

> **Lead Summary:** കോവളം: ​ ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി. രാജമ്മ യാണ് മരിച്ചത്.

## Article Content

കോവളം: ​ ഗ്യാസ് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി. രാജമ്മ യാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാചകം ചെയ്യുന്നതിനിടെ ഒരു അടുപ്പിൽനിന്ന് കടലാസ് കഷണം ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോൾ രാജമ്മയുടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രാജമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേൺ ഐസിയുവിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരണം സംഭവിച്ചു.

ഭർത്താവ്: പരേതനായ അയ്യപ്പൻ. മക്കൾ: അനിത, അനിൽകുമാർ (സിആർപിഎഫ് സബ് ഇൻസ്പെക്ടർ, മണിപ്പുർ), അജിത (ഇഎസ്ഐ നഴ്സ്, ചാക്ക). മരുമക്കൾ: ശിവൻകുട്ടി (റിട്ട. എസ്ബിഐ), രഞ്ജിനി (സിആർപിഎഫ് സബ് ഇൻസ്പെക്ടർ, പളളിപ്പുറം), സുനി (പ്രവാസി).

A 75-year-old woman from Venganoor died after suffering severe burns when her clothes caught fire while cooking in the kitchen. She had been undergoing treatment in the burn ICU at the Medical College Hospital and died on Saturday night.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388725/kitchen-fire-severe-burns-elderly-woman)