---
title: "ചേരാനെല്ലൂർ നരഹത്യ; 'നിയമം ജഡ്ജിന് മാത്രമല്ല ഞങ്ങൾക്കുമറിയാം...' അച്ഛൻ്റെ ചിതയെരിയും മുമ്പേ നീതിതേടി രാത്രി മക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ"
english_title: "Cheranalloor Hit-and-Run: Children Seek Justice at Police Station Before Funeral Pyre Burns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388720/cheranalloor-hit-and-run-justice-police-station"
published_at: "2026-10-25T22:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade36007c7e8_cheranalloor-hit-and-run-justice-police-station.jpg"
keywords: ["KeralaNews", "Cheranelloor  Accident", "JayabalakrishnanDeath", "RoadAccident", "StationBail"]
---

# ചേരാനെല്ലൂർ നരഹത്യ; 'നിയമം ജഡ്ജിന് മാത്രമല്ല ഞങ്ങൾക്കുമറിയാം...' അച്ഛൻ്റെ ചിതയെരിയും മുമ്പേ നീതിതേടി രാത്രി മക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ

> **Lead Summary:** കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ നീതി തേടി രാത്രി മക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ.

## Article Content

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ നീതി തേടി രാത്രി മക്കൾ പോലീസ് സ്റ്റേഷന് മുന്നിൽ.

മാഞ്ഞാലി സ്വദേശി തട്ടുകട ഉടമ ജയബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30-ഓടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ മാനാപ്പുറം അമ്പലത്തിന് സമീപം വെച്ചാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്നത് ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജി റിനോ ഫ്രാൻസിസ് സേവ്യറിന്റെ 17 വയസ്സുള്ള മകനാണ്. അപകടത്തിന് പിന്നാലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും തുടക്കത്തിൽ BNS 281, 106(1) എന്നീ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കി.

ജുവനൈൽ ജസ്റ്റിസ് ബോർഡിൽ പോലും ഹാജരാക്കാതെ വിട്ടയച്ചതിൽ ആഭ്യന്തര മന്ത്രി അതൃപ്തി അറിയിക്കുകയും ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും കർശന നിർദേശം നൽകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് അച്ഛന്റെ ചിതയെരിയും മുമ്പ് നീതി വേണമെന്ന് ആവശ്യപ്പെട്ട് മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ രാത്രി ചേരാനല്ലൂർ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയത്.

> “നിയമം ജഡ്ജിന് മാത്രമല്ല, ഞങ്ങൾക്കും അറിയാം...” മാധ്യമങ്ങളോട് സംസാരിക്കവെ മകൾ പറഞ്ഞു. വാഹനത്തിന്റെ ദൃശ്യങ്ങൾ എടുത്തതിന് പോലീസ് മോശമായി പെരുമാറിയെന്നും കുടുംബം ആരോപിച്ചു.

പ്രതിഷേധം ശക്തമായതോടെ പോലീസ് പതിനേഴുകാരനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ (BNS 105) ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് വാഹന ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കാൻ നീക്കം തുടങ്ങിയതായി ചേരാനല്ലൂർ പോലീസ് അറിയിച്ചു.

In Cheranalloor, the children of Jayabalakrishnan, who died after a Benz hit his scooter, gathered outside the police station demanding justice before his funeral. The case drew outrage after the 17-year-old driver was initially released on station bail, prompting police to later add culpable homicide charges and consider action against the vehicle owner, a judge.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388720/cheranalloor-hit-and-run-justice-police-station)