---
title: "അമ്മാവന്റെ സ്വർണം മോഷ്ടിച്ച് എസ്‌യുവി വാങ്ങി; പുതിയ കാറിന്റെ പൂജയ്ക്ക് അമ്മാവനെ തന്നെ ക്ഷണിച്ചു, ഒടുവിൽ കുടുങ്ങി 19കാരൻ"
english_title: "Teen Buys SUV With Stolen Gold, Then Invites Uncle to Car Puja and Gets Caught"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388718/stolen-gold-suv-car-puja-caught"
published_at: "2026-10-25T22:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade314b85db5_stolen-gold-suv-car-puja-caught.jpg"
keywords: ["GoldTheft", "SUVPurchase", "CarPuja", "MaharashtraCrime", "TeenArrest"]
---

# അമ്മാവന്റെ സ്വർണം മോഷ്ടിച്ച് എസ്‌യുവി വാങ്ങി; പുതിയ കാറിന്റെ പൂജയ്ക്ക് അമ്മാവനെ തന്നെ ക്ഷണിച്ചു, ഒടുവിൽ കുടുങ്ങി 19കാരൻ

> **Lead Summary:** മുംബൈ: അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം.

## Article Content

മുംബൈ: അമ്മാവന്റെ 15 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് എസ്‌യുവി വാങ്ങിയ പത്തൊൻപതുകാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിൽ. പൻഹാല താലൂക്കിലെ സാതവേ ഗ്രാമത്തിലാണ് സംഭവം.

പ്രതിയായ സമർ ചവാൻ അമ്മാവനായ ഉമേഷ് മാരുതി ചവാന്റെ സ്വർണമാണ് മോഷ്ടിച്ചത്. കാറിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും ബന്ധുക്കളെയും ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ‌ ആഭരണങ്ങൾ നോക്കിയപ്പോഴാണ് സ്വർണം നഷ്ടമായ കാര്യം ഉമേഷ് അറിഞ്ഞത്. പൊലീസ് അന്വേഷണത്തിലാണ് സമർ കുടുങ്ങിയത്.

സമർ അമ്മാവന്റെ വീടിനടുത്താണ് താമസം. ഒരു മാസം മുൻപാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. സ്വർണപ്പണിക്കാരനായ സംഗ്രാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ 10 ലക്ഷം രൂപയ്ക്ക് വിറ്റു. ഈ പണം ഉപയോഗിച്ചാണ് സമർ പുതിയ എസ്‌യുവി വാങ്ങിയത്.

വാഹനം വീട്ടിലെത്തിച്ച ശേഷം സമർ അമ്മാവനെ പൂജയ്ക്കായി ക്ഷണിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം ഉമേഷ് അറിയുന്നത്.

ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങൾ തൊട്ടടുത്ത് വച്ചിരുന്നെങ്കിലും അത് മോഷണം പോയിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് കാണാതായത്.

വീട്ടിലുള്ളവർക്കോ അടുത്ത ബന്ധുക്കൾക്കോ മോഷണത്തിൽ പങ്കുണ്ടെന്ന് കുടുംബം സംശയിച്ചു. ഉമേഷ് പൊലീസിൽ പരാതി നൽകി. സമർ പെട്ടെന്ന് പുതിയ കാർ വാങ്ങിയതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ചോദ്യം ചെയ്യലിൽ സമർ കുറ്റം സമ്മതിക്കുകയായിരുന്നു.

A 19-year-old in Maharashtra allegedly stole about 15 sovereigns of gold from his uncle, sold the ornaments with the help of a goldsmith, and used the money to buy an SUV. He later invited his uncle and relatives to a car puja, where the missing jewellery was discovered and police traced the crime back to him.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388718/stolen-gold-suv-car-puja-caught)