---
title: "വേദികളും താമസസ്ഥലങ്ങളും സ്മാർട്ടായി കണ്ടെത്താം; സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് റൂട്ട് മാപ്പ് ക്യുആർ കോഡ് നിലവിൽ വന്നു"
english_title: "Route Map QR Code Launched for Kerala School Sports Meet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388710/kerala-school-sports-meet-route-map-qr-code"
published_at: "2026-10-25T21:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade268da0bc0_v_d_satheesan.jpg"
keywords: ["KeralaSchoolSports", "QRCode", "Kozhikode", "KeralaPolice", "DigitalNavigation"]
---

# വേദികളും താമസസ്ഥലങ്ങളും സ്മാർട്ടായി കണ്ടെത്താം; സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് റൂട്ട് മാപ്പ് ക്യുആർ കോഡ് നിലവിൽ വന്നു

> **Lead Summary:** **കോഴിക്കോട്: ** 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരവേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എളുപ്പം എത്തിച്ചേരുന്നതിനുമായി റൂട്ട് മാപ്പ് ക്യുആർ കോഡ് സംവിധാനം പുറത്തിറക്കി. റിസപ്ഷൻ കമ്മിറ്റി കേരള പോലീസുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ മത്സരവേദികൾ, താമസസൗകര്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴികൾ അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ആധുനിക സംവിധാനം.

## Article Content

**കോഴിക്കോട്: ** 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സുഗമമായ നടത്തിപ്പിനും മത്സരവേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എളുപ്പം എത്തിച്ചേരുന്നതിനുമായി റൂട്ട് മാപ്പ് ക്യുആർ കോഡ് സംവിധാനം പുറത്തിറക്കി. റിസപ്ഷൻ കമ്മിറ്റി കേരള പോലീസുമായി സഹകരിച്ചാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ മത്സരവേദികൾ, താമസസൗകര്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴികൾ അതിവേഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ആധുനിക സംവിധാനം.

ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കായികതാരങ്ങൾക്കും അധ്യാപകർക്കും എസ്കോർട്ടിങ് സ്റ്റാഫിനും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും എത്തിച്ചേരേണ്ട സ്ഥലങ്ങളിലേക്കുള്ള വഴികൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കായികമേളയുടെ സംഘാടനം കൂടുതൽ സുഗമവും ജനസൗഹൃദവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

റൂട്ട് മാപ്പ് ക്യുആർ കോഡിന്റെ ഉദ്ഘാടനം എൻഐടി സിന്തറ്റിക് മൈതാനത്ത് വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എം.പി. ഷൗക്കത്തലി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ആർ.കെ. ഷാഫി, മറ്റ് എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

A digital route map QR code system has been launched for the 68th Kerala State School Sports Meet in Kozhikode to help participants and visitors easily find venues and accommodation. The system, developed by the Reception Committee in association with the Kerala Police, was inaugurated at the NIT Synthetic Ground by Chief Minister V.D. Satheesan.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388710/kerala-school-sports-meet-route-map-qr-code)