---
title: "കക്കാടംപൊയിൽ മടക്കയാത്രയിൽ ദുരന്തം; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്"
english_title: "Jeep Plunges Into Gorge Near Kakkadampoil; One Dead, Five Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388708/jeep-plunges-gorge-kakkadampoil-one-dead"
published_at: "2026-10-25T21:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade22d076da9_kakkadampoyil-jeep-falls-gorge-eight-injured.jpg"
keywords: ["KozhikodeAccident", "JeepAccident", "RoadSafety", "Kakkadampoil", "KeralaNews"]
---

# കക്കാടംപൊയിൽ മടക്കയാത്രയിൽ ദുരന്തം; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന എട്ടുപേരിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന എട്ടുപേരിൽ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു.

കക്കാടംപൊയിൽ ഭാഗത്തുനിന്ന് മടങ്ങുകയായിരുന്ന ജീപ്പ് പീടികപ്പാറയിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് ആഴമേറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

**English Summary:** One person died and five others were critically injured after an open jeep overturned into a deep gorge near Peedikappara in Koodaranhi Panchayat, Kozhikode. The victims are reportedly natives of Marad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388708/jeep-plunges-gorge-kakkadampoil-one-dead)