---
title: "കാക്കിക്ക് നാണക്കേട്....! 'ഭാര്യയെ ഒഴിവാക്കിയിട്ട് കെട്ടാം'; വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സിഐക്ക് സസ്പെൻഷൻ"
english_title: "Circle Inspector Suspended Over Sexual Exploitation Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388692/circle-inspector-suspended-sexual-exploitation-complaint"
published_at: "2026-10-25T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade0817b4ce0_circle-inspector-suspended-sexual-exploitation-complaint.jpg"
keywords: ["KeralaNews", "Pathanamthitta", "PoliceSuspension", "SexualAssault", "DCRB"]
---

# കാക്കിക്ക് നാണക്കേട്....! 'ഭാര്യയെ ഒഴിവാക്കിയിട്ട് കെട്ടാം'; വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു, സിഐക്ക് സസ്പെൻഷൻ

> **Lead Summary:** **പത്തനംതിട്ട: **വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ. വിനോദ് കൃഷ്ണയ്‌ക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

## Article Content

**പത്തനംതിട്ട: **വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സർക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ. വിനോദ് കൃഷ്ണയ്‌ക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്.

വിനോദ് കൃഷ്ണ എലവുംതിട്ട സിഐ ആയി സേവനമനുഷ്ഠിക്കവെയാണ് പരാതിക്കാരിയായ യുവതിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു. ഭാര്യയുമായി നിയമപരമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയെ വിശ്വസിപ്പിച്ചിരുന്നത്.

പിന്നീട് പേരൂർക്കടയിൽ സിഐ ആയി ജോലി ചെയ്യുമ്പോഴും യുവതിയെ തിരുവനന്തപുരത്ത് ഒപ്പം താമസിപ്പിച്ചു. എന്നാൽ സർവീസിൽ നിന്ന് വിരമിക്കാൻ രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ സിഐ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ചതിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവതി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിൽ കുറ്റം പ്രാഥമികമായി തെളിഞ്ഞതിനെ തുടർന്നാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

Pathanamthitta DCRB Circle Inspector T.K. Vinod Krishna has been suspended after a woman accused him of sexually exploiting her under the false promise of marriage. The departmental action followed a preliminary inquiry that found the complaint credible.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388692/circle-inspector-suspended-sexual-exploitation-complaint)