---
title: "'മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും'; പട്നയിലെ പ്രസം​ഗത്തിനിടെ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖർ​ഗെ"
english_title: "‘Not Even Modi’s Father Will Be Spared’: Kharge’s Sharp Remark Sparks Row in Patna"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388690/kharge-controversial-remark-patna-speech"
published_at: "2026-10-25T19:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade052c5be20_kharge-controversial-remark-patna-speech.jpg"
keywords: ["MallikarjunKharge", "NarendraModi", "CongressParty", "BJP", "PatnaPolitics"]
---

# 'മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും'; പട്നയിലെ പ്രസം​ഗത്തിനിടെ പൊട്ടിത്തെറിച്ച് മല്ലികാർജുൻ ഖർ​ഗെ

> **Lead Summary:** **പട്ന: ** ബിഹാറിലെ പട്നയിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്. തുടർന്ന്, മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെയുടെ പ്രതികരണം.

## Article Content

**പട്ന: ** ബിഹാറിലെ പട്നയിൽ നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്രത്തിനും ബിജെപിക്കുമെതിരെ സംസാരിക്കുന്നതിനിടെ മോദി എവിടെയും പോകില്ലെന്ന് സദസ്സിൽനിന്ന് ഒരാൾ വിളിച്ചുപറഞ്ഞതാണ് ഖർഗെയെ ചൊടിപ്പിച്ചത്. തുടർന്ന്, മോദിയല്ല മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു ഖർഗെയുടെ പ്രതികരണം.

മോദി അനുകൂല മുദ്രാവാക്യം വിളിച്ചയാളെ പിന്നീട് സദസ്സിൽനിന്ന് പുറത്താക്കി. പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ നൂറു ദിവസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് ഉറപ്പുനൽകിയ പ്രധാനമന്ത്രി നുണ പറയുകയാണെന്നും ഖർഗെ ആരോപിച്ചു.

ഉത്തരാഖണ്ഡിലെ ശുദ്ധീകരണ വിവാദത്തിൽ പ്രതികരിച്ച വിദ്വേഷത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്ത് നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സമാധാനമുണ്ടാകില്ലെന്ന് പറഞ്ഞ ഖർഗെ, നിതീഷ് കുമാർ ആർഎസ്എസുമായി കൈകോർത്തതിൽ തനിക്ക് കടുത്ത വിഷമമുണ്ടെന്നും ബിഹാറിൽ ഇപ്പോഴും ജംഗിൾ രാജ് തന്നെയാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം, ഖർഗെയുടെ പരാമർശത്തിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. മല്ലികാർജുൻ ഖർഗെയുടെ മാനസിക നിലവാര തകർച്ചയാണ് ഇത് കാണിക്കുന്നതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ നിലവാരം എത്രത്തോളം താഴേക്കു പോയി എന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമായെന്നും ബിജെപി വക്താക്കൾ വിമർശിച്ചു.

Congress president Mallikarjun Kharge triggered a political controversy in Patna after making a sharp remark against Prime Minister Narendra Modi during a public event. The BJP strongly condemned the statement, calling it a sign of Congress’s declining political standards.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388690/kharge-controversial-remark-patna-speech)