---
title: "കറുത്ത പൊന്നിന് ഇനി പൊന്നിൻ്റെ വില...! കുരുമുളകിന് കിലോയ്ക്ക് 750 രൂപയായി, രണ്ടാഴ്ചയ്ക്കിടെ 23 രൂപയുടെ വർധന"
english_title: "Black Gold Surges: Pepper Price Rises to Rs 750 a Kg"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388681/black-pepper-price-surge-kerala"
published_at: "2026-10-25T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adde43e82b7b_black-pepper-price-surge-kerala.jpg"
keywords: ["BlackPepper", "PepperPrice", "KeralaMarket", "SpiceTrade", "AgriNews"]
---

# കറുത്ത പൊന്നിന് ഇനി പൊന്നിൻ്റെ വില...! കുരുമുളകിന് കിലോയ്ക്ക് 750 രൂപയായി, രണ്ടാഴ്ചയ്ക്കിടെ 23 രൂപയുടെ വർധന

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ വിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം കിലോഗ്രാമിന് 23 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ചത്തെ വിപണി നിരക്ക് അനുസരിച്ച് അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 730 രൂപയും ഗാർബിൾഡ് വിഭാഗത്തിന് 750 രൂപയുമാണ് വില.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ വിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം കിലോഗ്രാമിന് 23 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ചത്തെ വിപണി നിരക്ക് അനുസരിച്ച് അൺഗാർബിൾഡ് കുരുമുളകിന് കിലോയ്ക്ക് 730 രൂപയും ഗാർബിൾഡ് വിഭാഗത്തിന് 750 രൂപയുമാണ് വില.

വടക്കേ ഇന്ത്യയിൽ നവരാത്രി, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ആവശ്യക്കാർ ഏറിയതാണ് വിപണിയിൽ പെട്ടെന്നുള്ള വിലവർദ്ധനവിന് പ്രധാന കാരണമായത്. കൂടാതെ, അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലും പ്രതീക്ഷിച്ചതുപോലെ ഉൽപ്പാദനം നടക്കാത്തതും കേരളത്തിൽ നിന്നുള്ള കുരുമുളകിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചു. ദീപാവലി സീസൺ ലക്ഷ്യമിട്ട് അന്തർസംസ്ഥാന വ്യാപാരികൾ വൻതോതിൽ സംഭരണം നടത്താൻ മുന്നോട്ടുവരുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിലും ഇന്ത്യൻ കുരുമുളകിന് പ്രിയമേറുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ വിദേശ വിപണിയിൽ കറുത്ത കുരുമുളകിന് ശരാശരി 16 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ, വിപണിയിൽ മികച്ച വില ലഭിക്കുമ്പോഴും കർഷകർക്ക് ഇതിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം മുൻവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 25 മുതൽ 30 ശതമാനം വരെ ഉൽപ്പാദനക്കുറവുണ്ടായതാണ് കർഷകർക്ക് തിരിച്ചടിയായത്. ഉയർന്ന വില നൽകി വാങ്ങാൻ വ്യാപാരികൾ തയ്യാറാണെങ്കിലും വിപണിയിലേക്ക് ആവശ്യത്തിന് കുരുമുളക് എത്തുന്നില്ല.

Black pepper prices have surged in Kerala, with garbled pepper reaching Rs 750 per kg and ungarbled pepper at Rs 730. The rise is driven by stronger seasonal demand in north India, lower-than-expected output in Karnataka and Tamil Nadu, and increased buying ahead of the festive season.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388681/black-pepper-price-surge-kerala)