---
title: "കോഴിക്കോട് കൊയിലാണ്ടിയിൽ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Civil Police Officer Found Hanging in Koyilandy, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388676/civil-police-officer-found-hanging-koyilandy"
published_at: "2026-10-25T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addd54d0d372_civil-police-officer-found-hanging-koyilandy.jpg"
keywords: ["Kozhikode", "Koyilandy", "PoliceOfficer", "Investigation", "KeralaNews"]
---

# കോഴിക്കോട് കൊയിലാണ്ടിയിൽ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൊയിലാണ്ടി: **പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കൊണ്ടോത്ത് സ്വദേശി പി.എം. ഷിജു വിനെയാണ് ചേലിയ ആയമ്പത്ത് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ പ്രാഥമിക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

## Article Content

**കൊയിലാണ്ടി: **പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ കൊണ്ടോത്ത് സ്വദേശി പി.എം. ഷിജു വിനെയാണ് ചേലിയ ആയമ്പത്ത് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന്റെ പ്രാഥമിക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ ബാലന്റെയും കല്യാണിയുടെയും മകനാണ് ഷിജു. ഭാര്യ: ഹരിത. മകൾ: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ശിവാനി. സഹോദരങ്ങൾ: ബിന്ദു, ബിജു.

A civil police officer attached to the Panniyankara police station was found hanging in Koyilandy, Kozhikode. The deceased has been identified as P.M. Shiju, 45, a native of Cheliya Kondoth, and the police have launched an investigation into the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388676/civil-police-officer-found-hanging-koyilandy)