---
title: "പഴവങ്ങാടിയിലെ കാറ്ററിങ് തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ"
english_title: "Life Term for Accused in Pazhavangadi Catering Worker Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388674/pazhavangadi-catering-worker-murder-life-term"
published_at: "2026-10-25T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addd4241802f_pazhavangadi-catering-worker-murder-life-term.jpg"
keywords: ["KeralaCourt", "MurderCase", "CCTVEvidence", "LifeImprisonment", "Thiruvananthapuram"]
---

# പഴവങ്ങാടിയിലെ കാറ്ററിങ് തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

> **Lead Summary:** **തിരുവനന്തപുരം: **പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

## Article Content

**തിരുവനന്തപുരം: **പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.

കോട്ടയ്ക്കകം അന്നമിത്ര കാറ്ററിംഗ് സർവീസിലെ ജീവനക്കാരനും തമിഴ്‌നാട് കടയനല്ലൂർ സ്വദേശിയുമായ കേശവൻ (52) ആണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 9-നായിരുന്നു കേസിനാസ്പദമായ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മേലെ പഴവങ്ങാടി രാജൻ വാച്ച് ഹൗസിന് മുന്നിലെ നടപ്പാതയിൽ വെച്ച് ഗിരീഷ് കുമാർ കേശവനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കേശവനെ നാട്ടുകാരും പോലീസും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മാർച്ച് 13-ന് കേശവൻ മരണത്തിന് കീഴടങ്ങി.

തമ്പാനൂർ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എ. സനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പ്രതിക്കെതിരായ ഏറ്റവും നിർണ്ണായക തെളിവായി മാറിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 26 സാക്ഷികളെ വിസ്തരിക്കുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 36 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

A Thiruvananthapuram court has sentenced the accused in the brutal murder of a catering worker in Pazhavangadi to life imprisonment and fined him ₹1 lakh. CCTV footage from near the scene proved crucial in securing the conviction in the 2022 case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388674/pazhavangadi-catering-worker-murder-life-term)