---
title: "തലശേരി പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "Panur Student Dies After Collapsing in Karnataka"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388672/panur-student-dies-karnataka"
published_at: "2026-10-25T15:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addd01906c7c_panur-student-dies-karnataka.jpg"
keywords: ["KarnatakaNews", "KeralaNews", "StudentDeath", "Mandya", "Thalassery"]
---

# തലശേരി പാനൂർ സ്വദേശിയായ കോളേജ് വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **തലശേരി: ത**ലശേരി സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. പാനൂർ ചമ്പാട് സ്വദേശി തയ്യുള്ളതിൽ ഹസൻ-നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ ആണ് മരിച്ചത്. കർണാടക മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്.

## Article Content

**തലശേരി: ത**ലശേരി സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. പാനൂർ ചമ്പാട് സ്വദേശി തയ്യുള്ളതിൽ ഹസൻ-നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലൻ ഷദാൻ ആണ് മരിച്ചത്. കർണാടക മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയാണ്.

കഴിഞ്ഞ ദിവസം രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാനൂർ ചമ്പാട് സ്വദേശിയായ പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു. ഷിറാനയാണ് പരേതനായ ഫഹദിന്റെ സഹോദരി.

മൃതദേഹം മാണ്ഡ്യ-മൈസൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. തുടർന്ന് പൊന്ന്യം പാലം പുഴക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

Fahad Alan Shadan, a 19-year-old first-year B.Com student from Champad in Panur, died after collapsing in Karnataka. He was studying at St. Thomas College in Mandya and was later laid to rest in his hometown after legal formalities were completed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388672/panur-student-dies-karnataka)