---
title: "പ്രകൃതിയുടെ കൊടും ക്രൂരത...! ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻ മരം കടപുഴകി വീണു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം"
english_title: "Two Women Workers Die After Tree Falls in Cardamom Estate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388668/tree-falls-cardamom-estate-two-die"
published_at: "2026-10-25T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addcc761c805_tree-falls-cardamom-estate-two-die.jpg"
keywords: ["IdukkiNews", "KeralaRain", "OrangeAlert", "CardamomEstate", "WomenWorkers"]
---

# പ്രകൃതിയുടെ കൊടും ക്രൂരത...! ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻ മരം കടപുഴകി വീണു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ഇടുക്കി: **കനത്ത മഴയിലും കാറ്റിലും ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്ക്കുടി ഉന്നതി സ്വദേശികളായ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

## Article Content

**ഇടുക്കി: **കനത്ത മഴയിലും കാറ്റിലും ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് വനിതാ തൊഴിലാളികൾ മരിച്ചു. മാങ്കുളം സിങ്ക്കുടി ഉന്നതി സ്വദേശികളായ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഞായറാഴ്ച ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കൂറ്റൻ മരം ഇവരുടെ മേലേക്ക് കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയും വീശിയടിക്കുന്ന കാറ്റുമാണ് മരം കടപുഴകാൻ കാരണം. അപകടം നടന്നയുടൻ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളതിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ മലയോര മേഖലകളിലടക്കം കനത്ത മഴയും അതിശക്തമായ കാറ്റും തുടരുകയാണ്. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

Two women workers died after a tree uprooted and fell on them while they were working in a cardamom plantation in Idukki. Heavy rain and strong winds triggered the accident, and the district remains under an orange alert.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388668/tree-falls-cardamom-estate-two-die)