---
title: "'മൻ കീ ബാത്ത്' പന്ത്രണ്ടാം വർഷത്തിലേക്ക്; ഈ റേഡിയോ യാത്ര എനിക്ക് തീർത്ഥാടനത്തിന് സമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി"
english_title: "Mann Ki Baat Enters 12th Year, Says Modi Radio Journey Was Like a Pilgrimage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388657/mann-ki-baat-enters-12th-year"
published_at: "2026-10-25T13:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addbe2a7c0d4_mann-ki-baat-enters-12th-year.jpg"
keywords: ["MannKiBaat", "NarendraModi", "IndianPolitics", "RadioBroadcast", "Uttarakhand"]
---

# 'മൻ കീ ബാത്ത്' പന്ത്രണ്ടാം വർഷത്തിലേക്ക്; ഈ റേഡിയോ യാത്ര എനിക്ക് തീർത്ഥാടനത്തിന് സമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

> **Lead Summary:** **ന്യൂഡൽഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്ത്' 12 വർഷം വിജയകരമായി പൂർത്തിയാക്കി. പരിപാടിയുടെ 139-ാം പതിപ്പിൽ സംസാരിക്കവേ, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കഠിനാധ്വാനത്തെയും സേവനമനോഭാവത്തെയും അടുത്തറിയാനും ആദരിക്കാനും സഹായിച്ച ഈ റേഡിയോ യാത്ര തനിക്ക് ഒരു തീർത്ഥാടനത്തിന് സമമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്ത്' 12 വർഷം വിജയകരമായി പൂർത്തിയാക്കി. പരിപാടിയുടെ 139-ാം പതിപ്പിൽ സംസാരിക്കവേ, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ കഠിനാധ്വാനത്തെയും സേവനമനോഭാവത്തെയും അടുത്തറിയാനും ആദരിക്കാനും സഹായിച്ച ഈ റേഡിയോ യാത്ര തനിക്ക് ഒരു തീർത്ഥാടനത്തിന് സമമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കൃത്യം 12 വർഷങ്ങൾക്ക് മുൻപ് ഒരു വിജയദശമി ദിനത്തിലാണ് ‘മൻ കീ ബാത്ത്’ സംപ്രേഷണം ആരംഭിച്ചത്. അന്നുമുതൽ തടസ്സങ്ങളില്ലാതെ തുടരുന്ന ഈ യാത്രയിൽ തനിക്കൊപ്പം പങ്കാളികളായ മുഴുവൻ കേൾവിക്കാർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ദീപാവലിയും ഛാഠ് പൂജയും അടുത്തുവരുന്ന വേളയിൽ പരിസരങ്ങൾ ശുചിയായി സൂക്ഷിക്കാൻ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതും ജലസ്രോതസ്സുകൾ മലിനമാക്കാതെ സൂക്ഷിക്കുന്നതും നമ്മുടെ പൂർവ്വികർ കൈമാറിയ വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഢ്‌വാളിൽ പ്രദേശവാസികൾ ഒന്നിച്ചുചേർന്ന് ഗംഗയുടെ പോഷകനദിയായ ഹേവലി നധിയെ പുനരുജ്ജീവിപ്പിച്ച ജനകീയ കൂട്ടായ്മയെയും പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചു. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിൽ പൊതുസമൂഹത്തിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഉത്തമോദാഹരണമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Prime Minister Narendra Modi said his monthly radio programme ‘Mann Ki Baat’ has completed 12 successful years and described the journey as akin to a pilgrimage. He also urged people to keep their surroundings clean during the upcoming festival season and praised a community effort in Uttarakhand to revive a local river.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388657/mann-ki-baat-enters-12th-year)