---
title: "അമ്മയുടെ സുഹൃത്തിന്റെ ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചു; വടകര സ്വദേശിയുടെ ജാമ്യം റദ്ദാക്കി കോടതി"
english_title: "Mother’s Friend’s Cruelty: Bail Cancelled in Minor Girl Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388654/bail-cancelled-minor-girl-abuse-case"
published_at: "2026-10-25T13:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6addb16257739_bail-cancelled-minor-girl-abuse-case.jpg"
keywords: ["POCSOCase", "BailCancelled", "KeralaCrime", "VadakaraNative", "ChildAbuseCase"]
---

# അമ്മയുടെ സുഹൃത്തിന്റെ ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുവർഷത്തോളം പീഡിപ്പിച്ചു; വടകര സ്വദേശിയുടെ ജാമ്യം റദ്ദാക്കി കോടതി

> **Lead Summary:** **കൊയിലാണ്ടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദീർഘകാലം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കൊയിലാണ്ടി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി റദ്ദാക്കി. കോഴിക്കോട് വടകര ബാങ്ക് റോഡ് സ്വദേശിയായ അബ്ദുൾ റഫീഖിന്റെ ജാമ്യമാണ് ഉത്തരവിലൂടെ കോടതി റദ്ദാക്കിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സിഐ ആർ. പ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് നിർണ്ണായക വിധി.

## Article Content

**കൊയിലാണ്ടി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദീർഘകാലം ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ട പ്രതിയുടെ ജാമ്യം കൊയിലാണ്ടി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി റദ്ദാക്കി. കോഴിക്കോട് വടകര ബാങ്ക് റോഡ് സ്വദേശിയായ അബ്ദുൾ റഫീഖിന്റെ ജാമ്യമാണ് ഉത്തരവിലൂടെ കോടതി റദ്ദാക്കിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സിഐ ആർ. പ്രശാന്ത് സമർപ്പിച്ച ഹർജിയിലാണ് നിർണ്ണായക വിധി.

അതിജീവിതയായ കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് അബ്ദുൾ റഫീഖ്. കുട്ടിയെ വീട്ടിൽ വെച്ച് നിരന്തരം ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളം ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. പത്തുമാസം മുൻപാണ് പയ്യോളി പോലീസ് ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ റിമാൻഡിലായിരുന്ന പ്രതി അടുത്തിടെ ജാമ്യത്തിലിറങ്ങിയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇയാൾക്ക് ജാമ്യം ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി പോലീസ് കോടതിയെ സമീപിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു.

The Koilandy Special Fast Track POCSO Court cancelled the bail of Abdul Rafiq, a Vadakara native accused of sexually abusing a minor girl for nearly two years. Police moved the court after public protests and allegations of irregularities in his release.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388654/bail-cancelled-minor-girl-abuse-case)