---
title: "'ലൈസൻസില്ലാത്ത മകന് കൊടുത്തത് ആഡംബര ബെൻസ്, ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടന്ന് ജഡ്ജി'; ചേരാനല്ലൂരിലെ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു"
english_title: "Cheranalloor Crash: Family Questions Judge for Letting Unlicensed Son Drive Benz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388640/cheranalloor-crash-unlicensed-son-benz"
published_at: "2026-10-25T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add971194d46_cheranalloor-crash-unlicensed-son-benz.jpg"
keywords: ["KeralaNews", "CheranalloorCrash", "BenzAccident", "JuvenileDriving", "PoliceCase"]
---

# 'ലൈസൻസില്ലാത്ത മകന് കൊടുത്തത് ആഡംബര ബെൻസ്, ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടന്ന് ജഡ്ജി'; ചേരാനല്ലൂരിലെ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

> **Lead Summary:** **കൊച്ചി: ** ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. ബിഎൻഎസ് 281 (അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ), 106 (അശ്രദ്ധമൂലം മരണത്തിനിടയാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. KL 46 F 0333 നമ്പറിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്.

## Article Content

**കൊച്ചി: ** ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. ബിഎൻഎസ് 281 (അശ്രദ്ധയോടെ അമിത വേഗത്തിൽ വാഹനം ഓടിക്കൽ), 106 (അശ്രദ്ധമൂലം മരണത്തിനിടയാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. KL 46 F 0333 നമ്പറിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്.

> അതേസമയം, അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയുടെ നിലപാടിനെതിരെ മരിച്ച മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ (55) കുടുംബം രംഗത്തെത്തി. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത മകന് എന്തിന് വണ്ടി ഓടിക്കാൻ നൽകി എന്ന് ചോദിച്ചപ്പോൾ "ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ടെ"ന്നാണ് അഡീഷണൽ ജഡ്ജി മറുപടി നൽകിയതെന്ന് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി ആരോപിച്ചു. സംഭവത്തിൽ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ 2.20-ഓടെയായിരുന്നു അപകടം. തട്ടുകടയിലെ കച്ചവടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണന്റെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോകാനാണ് 17-കാരൻ ശ്രമിച്ചതെന്നും, മറ്റു വഴികളില്ലാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയതെന്നും കുടുംബം ആരോപിച്ചു.

കേസിൽ പ്രതിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് ചേരാനല്ലൂർ സിഐ ശ്യാം കുമാർ അറിയിച്ചു. അന്വേഷണ പുരോഗതി അനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രാഥമിക പരിശോധനയിൽ പ്രതി മദ്യപിച്ചിട്ടില്ലെന്നും, മറ്റ് ലഹരി പദാർത്ഥങ്ങൾ വല്ലതും ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും പ്രതിയെ കോടതിയിൽ ഹാജരാക്കുക.

A scooter rider died after being hit by a car driven by a 17-year-old in Cheranalloor, Kochi, prompting police to register a case against the driver. The victim’s family has also accused the boy’s father, an additional judge, of allowing his unlicensed son to drive the luxury Benz and of responding dismissively when questioned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388640/cheranalloor-crash-unlicensed-son-benz)