---
title: "അരുണാചൽ കത്തുന്നു! അണക്കെട്ടിനെതിരെ ജനരോഷം; പോലീസ് സ്റ്റേഷനും എംഎൽഎമാരുടെ വീടുകൾക്കും തീയിട്ടു"
english_title: "Arunachal Dam Protest Turns Violent; Police Station and MLAs’ Homes Torched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388634/arunachal-dam-protest-violence"
published_at: "2026-10-25T09:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add84ab53555_arunachal-dam-protest-violence.jpg"
keywords: ["ArunachalPradesh", "DamProtest", "PoliceStation", "NHPC", "Violence"]
---

# അരുണാചൽ കത്തുന്നു! അണക്കെട്ടിനെതിരെ ജനരോഷം; പോലീസ് സ്റ്റേഷനും എംഎൽഎമാരുടെ വീടുകൾക്കും തീയിട്ടു

> **Lead Summary:** **സിയാങ്: **അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ടിന്റെ നിർമ്മാണത്തിനെതിരെ പ്രാദേശികവാസികൾ നടത്തുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസീഘട്ടിൽ പ്രവർത്തിക്കുന്ന എൻഎച്ച്പിസി ഓഫീസിനും പസീഘട്ട് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ എംഎൽഎയുമായ കലിംഗ് മോയോങ്, നിലവിലെ എംഎൽഎ ഓനി പന്യാങ് എന്നിവരുടെ വസതികൾക്ക് നേരെയും വൻ ആക്രമണമുണ്ടായി.

## Article Content

**സിയാങ്: **അരുണാചൽ പ്രദേശിൽ സിയാങ് അണക്കെട്ടിന്റെ നിർമ്മാണത്തിനെതിരെ പ്രാദേശികവാസികൾ നടത്തുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസീഘട്ടിൽ പ്രവർത്തിക്കുന്ന എൻഎച്ച്പിസി ഓഫീസിനും പസീഘട്ട് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാർ തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ എംഎൽഎയുമായ കലിംഗ് മോയോങ്, നിലവിലെ എംഎൽഎ ഓനി പന്യാങ് എന്നിവരുടെ വസതികൾക്ക് നേരെയും വൻ ആക്രമണമുണ്ടായി.

പ്രതിഷേധക്കാർ നടത്തിയ കല്ലേറിലും സംഘർഷത്തിലും ഡെപ്യൂട്ടി എസ്‌പി ഉൾപ്പെടെ നാൽപ്പതിലേറെ പൊലീസുകാർക്കും കേന്ദ്ര സുരക്ഷാ സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികൾ നിരവധി പോലീസ് വാഹനങ്ങൾ അടിച്ചുതകർത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് അതിശക്തമായ പോലീസ് സന്നാഹത്തെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.

അതേസമയം, പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളെ മുഖ്യമന്ത്രി പേമ ഖണ്ഡു ശക്തമായി അപലപിച്ചു. വിഷയത്തിൽ തർക്കങ്ങളും ആശങ്കകളും ചർച്ചയിലൂടെ പരിഹരിക്കാൻ പ്രതിഷേധക്കാർ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Protests against the proposed Siang dam in Arunachal Pradesh turned violent, with demonstrators setting fire to the NHPC office in Pasighat and the Pasighat police station. Homes of BJP state chief Kaling Moyong and MLA Oni Panyang were also attacked, leaving more than 40 police and security personnel injured.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388634/arunachal-dam-protest-violence)