---
title: "കോഴിക്കോട് കാവിലുംപാറയിൽ അഞ്ചാംപനി; പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്ക്  രോഗബാധ സ്ഥിരീകരിച്ചു"
english_title: "Measles Outbreak in Kavilumpara, Five Schoolchildren Test Positive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388627/kavilumpara-measles-five-schoolchildren"
published_at: "2026-10-25T08:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add75dbbe2fd_kavilumpara-measles-five-schoolchildren.jpg"
keywords: ["MeaslesOutbreak", "KozhikodeNews", "MMRVaccine", "PublicHealth", "SchoolChildren"]
---

# കോഴിക്കോട് കാവിലുംപാറയിൽ അഞ്ചാംപനി; പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്ക്  രോഗബാധ സ്ഥിരീകരിച്ചു

> **Lead Summary:** **കോഴിക്കോട് : **തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ അഞ്ചാംപനി . പൈക്കളങ്ങാടിയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

## Article Content

**കോഴിക്കോട് : **തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിൽ അഞ്ചാംപനി . പൈക്കളങ്ങാടിയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഒന്നാം പിറന്നാളിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും പനി സർവേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വികസനകാര്യ ചെയർപേഴ്സണുമായ കെ.പി. നഷ്മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, എച്ച്.എസ്. പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജെ.എച്ച്.ഐമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി, ജെ.പി.എച്ച്.എൻമാരായ ശില്പ, ലിറ്റ്ന, സ്നേഹ മോൾ, ജസ്റീന, ജീജ എന്നിവരും ആശാ വർക്കർമാരും പ്രതിരോധ സർവേയിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളികളായി.

ആദ്യ ലക്ഷണങ്ങൾ: കടുത്ത പനി, ചുമ, ജലദോഷം, കണ്ണ് ചുവന്നുതടുക്കൽ, കണ്ണിൽ നിന്ന് വെള്ളം വരൽ.

തടിപ്പുകൾ (Rashes): പനി തുടങ്ങി 3-5 ദിവസങ്ങൾക്കുള്ളിൽ മുഖത്തും ചെവിക്കു പിന്നിലും തുടങ്ങി ക്രമേണ ശരീരമാസകലം ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു.

വായിലെ പാടുകൾ: വായയുടെ ഉൾവശത്ത് ചെറിയ വെളുത്ത പാടുകൾ (Koplik spots) കാണപ്പെടാം.

ഏറ്റവും ഫലപ്രദമായ മാർഗ്ഗം: കുട്ടികൾക്ക് കൃത്യസമയത്ത് എം.ആർ (Measles-Rubella) വാക്സിൻ നൽകുക എന്നതാണ്.

ഡോസുകൾ:

ആദ്യ ഡോസ്: 9-12 മാസത്തിനുള്ളിൽ

രണ്ടാം ഡോസ്: 16-24 മാസത്തിനുള്ളിൽ

മുൻപ് വാക്സിൻ എടുക്കാത്ത കുട്ടികളോ മുതിർന്നവരോ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുത്തിവെപ്പ് എടുക്കണം.

വീട്ടിൽ വിശ്രമം (Isolation): രോഗബാധയുള്ള കുട്ടികളെ/വ്യക്തികളെ തടിപ്പുകൾ കണ്ട് കുറഞ്ഞത് 4-5 ദിവസത്തേക്കെങ്കിലും മറ്റ് കുട്ടികളുമായി ഇടപഴകാൻ അനുവദിക്കരുത്. സ്കൂളിലോ ട്യൂഷൻ സെന്ററുകളിലോ അയക്കരുത്.

ധാരാളം ദ്രാവകങ്ങൾ നൽകുക: നിർജ്ജലീകരണം ഒഴിവാക്കാൻ തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, ഇളനീർ, പഴച്ചാറുകൾ എന്നിവ ധാരാളം കുടിക്കാൻ നൽകുക.

കണ്ണിന്റെ സംരക്ഷണം: വെളിച്ചം അടിക്കുമ്പോൾ കണ്ണുകൾക്ക് അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വെളിച്ചം കുറഞ്ഞ മുറിയിൽ വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളത്തിൽ പഞ്ഞി മുക്കി കണ്ണ് ശുചിയാക്കാം.

പോഷകാഹാരം: എളുപ്പത്തിൽ ദഹിക്കുന്ന പോഷകസമൃദ്ധമായ ആഹാരം നൽകുക.

രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, തവളകൾ, പാത്രങ്ങൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.

രോഗിയുടെ മുറി നന്നായി കാറ്റും വെളിച്ചവും കയറുന്നതായിരിക്കണം.

പരിചരിക്കുന്നവർ മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയും ചെയ്യുക.

ഗർഭിണികൾ, നവജാതശിശുക്കൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ രോഗിയുമായി യാതൊരു കാരണവശാലും സമ്പർക്കത്തിൽ വരരുത്.

അഞ്ചാംപനി ചിലപ്പോൾ വായു കോപം (Pneumonia), ചെവിയിലെ അണുബാധ, തലച്ചോറിനെ ബാധിക്കുന്ന വീക്കം തുടങ്ങിയ സങ്കീർണ്ണതകളിലേക്ക് നയിക്കാം. അതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം:

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ അമിതമായ വേഗത.

അമിതമായ ഉറക്കം, ക്ഷീണം, കുട്ടി അബോധാവസ്ഥയിലാകുന്നത്.

വിറയൽ അല്ലെങ്കിൽ ജന്നി (Fits).

കട്ടി കൂടിയ മഞ്ഞനിറത്തിലുള്ള കണ്ണുനീരോ കാഴ്ച മങ്ങലോ ഉണ്ടാകുന്നത്.

***ശ്രദ്ധിക്കുക: സ്വയം ചികിത്സ ഒഴിവാക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പനിക്കുള്ള മരുന്നുകൾ നൽകുക.***

Five primary school students in Paikkalangadi, Kavilumpara panchayat near Kuttiyadi in Kozhikode, have tested positive for measles. Health officials said the children had not received the mandatory MMR vaccination before their first birthday, and containment measures have been stepped up in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388627/kavilumpara-measles-five-schoolchildren)