---
title: "14-കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം; ഞെട്ടിക്കുന്ന കുഴൽപണ തട്ടിപ്പും പുറത്ത്, മൂന്ന്  പേർ പിടിയിൽ"
english_title: "14-Year-Old Drugged, Abused in Gang Rape Case; Hawala Scam Also Exposed, 3 Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388625/minor-abuse-hawala-scam-arrests"
published_at: "2026-10-25T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add74f1d4f1c_minor-abuse-hawala-scam-arrests.jpg"
keywords: ["POCSOCase", "HawalaScam", "MinorAbuse", "KeralaPolice", "DrugAbuse"]
---

# 14-കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം; ഞെട്ടിക്കുന്ന കുഴൽപണ തട്ടിപ്പും പുറത്ത്, മൂന്ന്  പേർ പിടിയിൽ

> **Lead Summary:** **പുതുക്കാട്: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിക്കുകയും കുഴൽപ്പണ തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.കല്ലൂർ സ്വദേശികളായ അമൽ കൃഷ്ണ , പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പോക്സോ കേസിൽ പിടിയിലായത്. പെൺകുട്ടിയെ കുഴൽപ്പണം തട്ടാൻ ഉപയോഗിച്ച കേസിൽ അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ ആണ് അറസ്റ്റിലായത്.

## Article Content

**പുതുക്കാട്: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിക്കുകയും കുഴൽപ്പണ തട്ടിപ്പിന് ഉപയോഗിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ.കല്ലൂർ സ്വദേശികളായ അമൽ കൃഷ്ണ , പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരാണ് പോക്സോ കേസിൽ പിടിയിലായത്. പെൺകുട്ടിയെ കുഴൽപ്പണം തട്ടാൻ ഉപയോഗിച്ച കേസിൽ അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ ആണ് അറസ്റ്റിലായത്.

2023 മുതൽ 14 വയസ്സുണ്ടായിരുന്ന പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് ലഹരിക്ക് അടിമയാക്കുകയായിരുന്നു പ്രതികൾ. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയും സ്വർണവും പണവും കവരുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കുഴൽപ്പണ തട്ടിപ്പിന് മറയാക്കിയ കേസിലാണ് അതുൽ കൃഷ്ണ അറസ്റ്റിലായത്. 2025 ജനുവരി മുതൽ ജൂലൈ വരെ കൽപ്പറ്റ കേന്ദ്രീകരിച്ച് പെൺകുട്ടിയെ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. അമൽ കൃഷ്ണയെയും അതുൽ കൃഷ്ണയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.ഈ കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ ബൈക്കിൽ ജീപ്പ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ പുതുക്കാട് സ്റ്റേഷനിലെ ഒരു എസ്ഐയും മൂന്ന് പൊലീസുകാരും കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

Three people have been arrested in a case involving the sexual abuse of a minor girl, who was allegedly drugged and later used in a hawala scam. Police said the accused befriended the girl in 2023, exploited her, and used her in cash-smuggling fraud operations in Wayanad and Kalpetta.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388625/minor-abuse-hawala-scam-arrests)