---
title: "ഒളിച്ച് ജീവിച്ചിട്ടും രക്ഷയില്ല! കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; 11 മാസം നീണ്ട തെരച്ചിലിനൊടുവിൽ 47കാരൻ പിടിയിൽ"
english_title: "47-Year-Old Held After 11 Months on the Run in KSRTC Bus Harassment Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388618/ksrtc-bus-harassment-47-year-old-arrested"
published_at: "2026-10-25T07:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add67b8d7974_ksrtc-bus-harassment-47-year-old-arrested.jpg"
keywords: ["KSRTC", "Thiruvananthapuram", "BusHarassment", "PoliceArrest", "TamilNadu"]
---

# ഒളിച്ച് ജീവിച്ചിട്ടും രക്ഷയില്ല! കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം; 11 മാസം നീണ്ട തെരച്ചിലിനൊടുവിൽ 47കാരൻ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം : **കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശി പൊലീസിന്റെ പിടിയിലായി. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി ആണ് ചെന്നൈയിൽ നിന്ന് അറസ്റ്റിലായത്.

## Article Content

**തിരുവനന്തപുരം : **കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശി പൊലീസിന്റെ പിടിയിലായി. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി ആണ് ചെന്നൈയിൽ നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ നവംബർ 5ന് രാവിലെ തിരുവനന്തപുരത്തു നിന്നു കാട്ടാക്കട വഴി വെള്ളറടയിലേക്കു പോയ ബസിൽ പേയാട് വച്ചായിരുന്നു സംഭവം നടന്നത്. താൻ നേരിട്ട ദുരനുഭവം യുവതി മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. യുവതിയുടെ മൊഴിയുടെയും അവർ പകർത്തിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പ്രതിയുടെ ഫോട്ടോ ഉൾപ്പെടുത്തി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും അന്വേഷണം വഴിമുട്ടി നിൽക്കുകയായിരുന്നു.

തുടർന്ന് മൊബൈൽ ദൃശ്യങ്ങളിലെ പ്രതിയുടെ ഭാഗികമായ ചിത്രം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തമാക്കി നടത്തിയ പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. തമ്പാനൂരിൽ ഇയാൾ ബാഗ് കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു, മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്ഐ ആർ.എം. അനീഷ് കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

A 47-year-old Tamil Nadu native, Mashook Muhammad Ali, was arrested from Chennai after remaining absconding for 11 months in a case involving harassment of a woman on a KSRTC bus in Thiruvananthapuram. Police traced him using partial visuals from the victim’s video and mobile-based investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388618/ksrtc-bus-harassment-47-year-old-arrested)