---
title: "'കർത്തയുടെ പണം വൈദേകത്തിൽ വന്നിട്ടില്ല, ശ്യാംജിത്തിന്റെ ആരോപണം പ്രതികാരം മൂലം'; സാമ്പത്തിക ആരോപണത്തിൽ റിസോർട്ട് മാനേജർ"
english_title: "Vaidekam Resort GM Rejects Allegations, Says Claim Stems from Revenge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388617/vaidekam-resort-gm-rejects-allegations"
published_at: "2026-10-25T07:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add63e00d7f8_vaidekam-resort-gm-rejects-allegations.jpg"
keywords: ["VaidekamResort", "EPJayarajan", "ThomasJoseph", "Shyamjith", "KeralaPolitics"]
---

# 'കർത്തയുടെ പണം വൈദേകത്തിൽ വന്നിട്ടില്ല, ശ്യാംജിത്തിന്റെ ആരോപണം പ്രതികാരം മൂലം'; സാമ്പത്തിക ആരോപണത്തിൽ റിസോർട്ട് മാനേജർ

> **Lead Summary:** **കണ്ണൂർ: **ശശിധരൻ കർത്തയിൽനിന്നും സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം തള്ളി വൈദേകം റിസോർട്ട് ജനറൽ മാനേജർ തോമസ് ജോസഫ്. ഇ.പി. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ പ്രതികാരം മൂലമാണെന്നും തോമസ് ജോസഫ് ആരോപിച്ചു.

## Article Content

**കണ്ണൂർ: **ശശിധരൻ കർത്തയിൽനിന്നും സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങി എന്ന ആരോപണം തള്ളി വൈദേകം റിസോർട്ട് ജനറൽ മാനേജർ തോമസ് ജോസഫ്. ഇ.പി. ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ പ്രതികാരം മൂലമാണെന്നും തോമസ് ജോസഫ് ആരോപിച്ചു.

ശശിധരൻ കർത്തയുടെ പണം വൈദേകത്തിലെത്താൻ വിദൂര സാധ്യത പോലുമില്ലെന്നും, ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര സ്വന്തം പിഎഫ് തുകയാണ് റിസോർട്ടിൽ നിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.പി. ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകത്തിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരത്തിലാകാം ആരോപണമെന്നും, ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന ശ്യാംജിത്തിന്റെ വാദം പൊലീസ് തെളിയിക്കട്ടെയെന്നും ജിഎം പറഞ്ഞു.

അതേസമയം, റിസോർട്ടിൽ ജീവനക്കാരിയായ തന്റെ ഭാര്യ യാതൊരുവിധ സാമ്പത്തിക തിരിമറിയും നടത്തിയിട്ടില്ലെന്ന് ഇ.പി. ശ്യാംജിത്ത് പ്രതികരിച്ചു. ഇ.പി. ജയരാജനും ഭാര്യയ്ക്കുമെതിരെ പോസ്റ്റ് ഇട്ടത് താനല്ലെന്നും, കണ്ണൂരിലെത്തിയ ശേഷം സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്നും ശശിധരൻ കർത്തയെ തനിക്ക് അറിയില്ലെന്നും ശ്യാംജിത്ത് വ്യക്തമാക്കി.

വൈദേകത്തിൽ അക്കൗണ്ടന്റായിരുന്ന ഭാര്യ ദീപയെ പുറത്താക്കിയത് നിയമവിരുദ്ധമായാണ്. പുറത്താക്കൽ നടപടിയെ ചോദ്യം ചെയ്തതിന് മുൻ എംഎൽഎ ജയിംസ് മാത്യു തങ്ങളെ ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങൾ സംസാരിക്കാൻ ഇ.പി. ജയരാജനെ പലതവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും ശ്യാംജിത്ത് ആരോപിച്ചു.

Vaidekam Resort General Manager Thomas Joseph denied allegations that CPI(M) leader E.P. Jayarajan’s wife received money from Sasidharan Kartha, saying the claim is baseless. He said the Facebook post by E.P. Shyamjith appears to be an act of personal revenge after his wife was dismissed from the resort.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388617/vaidekam-resort-gm-rejects-allegations)