---
title: "400 നഗ്നദൃശ്യങ്ങൾ, കോടികളുടെ തട്ടിപ്പ്; ഡേറ്റിങ് ആപ്പുകൾ വഴി ധനികരെ കുടുക്കിയ വൻ സെക്സ് റാക്കറ്റ് പിടിയിൽ"
english_title: "Sex Blackmail Racket Busted After Dating-App Scam Targeted Wealthy Men"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388615/dating-app-sex-blackmail-racket-busted"
published_at: "2026-10-25T07:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add6256a3d8d_dating-app-sex-blackmail-racket-busted.jpg"
keywords: ["DatingApps", "SexBlackmail", "NagpurPolice", "CyberCrime", "Extortion"]
---

# 400 നഗ്നദൃശ്യങ്ങൾ, കോടികളുടെ തട്ടിപ്പ്; ഡേറ്റിങ് ആപ്പുകൾ വഴി ധനികരെ കുടുക്കിയ വൻ സെക്സ് റാക്കറ്റ് പിടിയിൽ

> **Lead Summary:** **മുംബൈ: **ഡേറ്റിങ് ആപ്പുകൾ വഴി ധനികരായ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി കോടികൾ തട്ടിയെടുക്കുന്ന വൻ സെക്സ് ബ്ലാക്ക്മെയിലിങ് റാക്കറ്റിനെ നാഗ്പുർ പൊലീസ് പിടികൂടി. സംഘത്തിന്റെ സൂത്രധാരനും ആഗ്ര സ്വദേശിയുമായ ആദിത്യ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാന്നൂറിലധികം നഗ്നദൃശ്യങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഒടുവിലത്തെ ഇരയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസ് വലയിലായത്.

## Article Content

**മുംബൈ: **ഡേറ്റിങ് ആപ്പുകൾ വഴി ധനികരായ പുരുഷന്മാരെ കെണിയിൽ വീഴ്ത്തി കോടികൾ തട്ടിയെടുക്കുന്ന വൻ സെക്സ് ബ്ലാക്ക്മെയിലിങ് റാക്കറ്റിനെ നാഗ്പുർ പൊലീസ് പിടികൂടി. സംഘത്തിന്റെ സൂത്രധാരനും ആഗ്ര സ്വദേശിയുമായ ആദിത്യ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അതീവ ആസൂത്രിതമായി പ്രവർത്തിച്ചിരുന്ന സംഘത്തിൽ നിന്ന് ഇരുന്നൂറിലധികം യുവതികളുടെ നാന്നൂറിലധികം നഗ്നദൃശ്യങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ഒടുവിലത്തെ ഇരയിൽ നിന്ന് 3 കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസ് വലയിലായത്.

എൻജിനീയർമാർ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരായ യുവതികളെ മാസം 4 മുതൽ 5 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാൾ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്. ജനപ്രിയ ഡേറ്റിങ് ആപ്പുകളിൽ ഇവരുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ധനികരെ ആകര്‍ഷിക്കുകയായിരുന്നു ആദ്യപടി. തുടർന്ന് നടത്തുന്ന വീഡിയോ കോളുകൾ രഹസ്യമായി റെക്കോർഡ് ചെയ്ത് കൈക്കലാക്കും. ഇതിന് ശേഷം അഭിഭാഷകനോ സാമൂഹിക പ്രവർത്തകനോ എന്ന വ്യാജേന ഇയാൾ രംഗത്തെത്തുകയും, സ്ത്രീ സുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ഇരകൾക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുപ്പിക്കാൻ പൊലീസിന്മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. കേസ് രജിസ്റ്റർ ചെയ്താൽ ഒത്തുതീർപ്പിനായി കോടികളാണ് ആവശ്യപ്പെട്ടിരുന്നത്.

യുവതികൾക്ക് വേണ്ടി കേസ് കൊടുക്കാൻ ആദിത്യ ഗുപ്ത കാണിച്ച അമിത താൽപര്യമാണ് പൊലീസിൽ സംശയം ഉണ്ടാക്കിയത്. ഇയാൾ വലയിലാക്കാൻ ശ്രമിച്ച ഇർഫാൻ എന്ന വ്യക്തിയെ വിശ്വസ്തതയിലെടുത്ത് നാഗ്പുരിൽ എത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോണിൽ നിന്ന് നാന്നൂറിലധികം അശ്ലീല വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

അഞ്ച് വർഷം മുമ്പ് കുടുംബവുമായി പിണങ്ങി ആഗ്രയിൽ നിന്ന് ഒളിവിൽ പോയ ഇയാൾ മഹാരാഷ്ട്രയിലാണ് താവളമടിച്ചത്. മുതിർന്ന രാഷ്ട്രീയ നേതാക്കളോടൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ വാട്സാപ്പ് പ്രൊഫൈലാക്കി വലിയ സ്വാധീനമുണ്ടെന്ന് നടിച്ചായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഇയാൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസം. ഡൽഹി, പുണെ, നാഗ്പുർ നഗരങ്ങളിലെ നിരവധി പേർ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് നാഗ്പുർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാഹുൽ മദാനെ അറിയിച്ചു.

Nagpur Police have busted a sex blackmail racket that allegedly trapped wealthy men through dating apps and extorted large sums of money. Mastermind Aditya Gupta has been arrested, and police recovered more than 400 explicit videos linked to around 200 women from his phone.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388615/dating-app-sex-blackmail-racket-busted)