---
title: "അരുംകൊല! കളിക്കാൻ ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ തലയറുത്ത് മാറ്റി ജ്യേഷ്ഠൻ, പിന്നിൽ ആഭിചാരമോ?"
english_title: "Shocking Patna Murder: Elder Brother Beheads 18-Month-Old at Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388610/patna-temple-murder-elder-brother"
published_at: "2026-10-25T06:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add574bd44e8_patna-temple-murder-elder-brother.jpg"
keywords: ["PatnaMurder", "TempleCrime", "BiharPolice", "ForensicInvestigation", "RitualSuspicion"]
---

# അരുംകൊല! കളിക്കാൻ ക്ഷേത്രത്തിൽ കൂട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ തലയറുത്ത് മാറ്റി ജ്യേഷ്ഠൻ, പിന്നിൽ ആഭിചാരമോ?

> **Lead Summary:** **പട്‌ന: **ബിഹാറിലെ പട്‌നയില്‍ പാലിഗഞ്ചിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍ നിന്ന് ഒന്നര വയസുകാരനെ തലയറുത്ത നിലയില്‍ കണ്ടെത്തി. റാണിതലബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജീതന്‍ ഛപ്ര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൂത്ത സഹോദരനായ അജിത് കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**പട്‌ന: **ബിഹാറിലെ പട്‌നയില്‍ പാലിഗഞ്ചിലുള്ള ദുര്‍ഗാ ക്ഷേത്രത്തില്‍ നിന്ന് ഒന്നര വയസുകാരനെ തലയറുത്ത നിലയില്‍ കണ്ടെത്തി. റാണിതലബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജീതന്‍ ഛപ്ര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മൂത്ത സഹോദരനായ അജിത് കുമാര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അജിത് തന്റെ ഇളയ സഹോദരനായ മനീഷ് കുമാര്‍ എന്ന ഹനുമാനുമായി കളിക്കാനെന്ന വ്യാജേന വീടിനടുത്തുള്ള ദുര്‍ഗാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ക്ഷേത്രപരിസരത്ത് വെച്ച് കുഞ്ഞിന്റെ തല അറുത്ത് മാറ്റിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ തല ക്ഷേത്രത്തില്‍ കണ്ട നാട്ടുകാരാണ് വിവരം ഉടൻ തന്നെ റാണിതലബ് പൊലീസില്‍ അറിയിച്ചത്.

വിവരമറിഞ്ഞ് പാലിഗഞ്ച് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പങ്കജ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പ്രതി അജിത് കുമാറിനെ പൊലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍, ക്ഷേത്രപരിസരത്ത് വെച്ച് കൃഷിപ്പണികൾക്ക് ഉപയോഗിക്കുന്ന ആയുധം ('ഡാബിയ') ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൃത്യം ചെയ്യാനുള്ള യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നില്‍ മന്ത്രവാദമോ ആഭിചാരമോ ആകാം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി വിശദമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. കുട്ടിയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. ട്രാക്ടര്‍ ഡ്രൈവറായ രഞ്ജു യാദവിന്റെ മക്കളില്‍ മൂത്തമകനാണ് പ്രതിയായ അജിത് കുമാര്‍.

In a shocking incident in Patna, Bihar, an 18-month-old boy was found beheaded inside a Durga temple in Paliganj. Police have detained the victim’s 22-year-old elder brother, Ajit Kumar, and are investigating possible ritualistic motives while forensic teams collect evidence.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388610/patna-temple-murder-elder-brother)