---
title: "മഴ കനക്കുന്നു; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല"
english_title: "Heavy Rain Triggers Holiday in Kozhikode, Malappuram and Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388607/heavy-rain-holiday-kerala-districts"
published_at: "2026-10-25T06:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add522dbe276_heavy-rain-holiday-kerala-districts.jpg"
keywords: ["HeavyRain", "KeralaWeather", "SchoolHoliday", "DistrictCollectors", "PublicExams"]
---

# മഴ കനക്കുന്നു; കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് അവധി, പൊതുപരീക്ഷകൾക്ക് മാറ്റമില്ല

> **Lead Summary:** **കോഴിക്കോട്: ** അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്. സ്കൂളുകൾക്ക് പുറമെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

## Article Content

**കോഴിക്കോട്: ** അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാക്കിയിരിക്കുന്നത്. സ്കൂളുകൾക്ക് പുറമെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും ഈ അവധി ബാധകമല്ല. ഇത്തരം സ്ഥാപനങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപന മേധാവികൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കളക്ടർമാർ പ്രത്യേകം നിർദേശം നൽകി.

കനത്ത മഴ തുടരുന്നതിനാൽ വിദ്യാർത്ഥികൾ ജലാശയങ്ങൾ, തോടുകൾ, മരങ്ങൾക്ക് സമീപം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാതിരിക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കാമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

District Collectors have declared a holiday for all educational institutions, including professional colleges, madrasas, tuition centres and coaching centres, in Kozhikode, Malappuram and Wayanad today due to heavy rain. Scheduled university and public examinations will continue as planned, with safety precautions advised.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388607/heavy-rain-holiday-kerala-districts)