---
title: "കൊച്ചിയിൽ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചാരണം; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസ്"
english_title: "Case Filed Against North Indian YouTuber Over Anti-Muslim Hate Video in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388606/anti-muslim-hate-video-kochi-case"
published_at: "2026-10-25T06:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add50e4b8bd4_anti-muslim-hate-video-kochi-case.jpg"
keywords: ["KochiPolice", "AmritSingh", "FortKochi", "HateSpeech", "YouTuberCase"]
---

# കൊച്ചിയിൽ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചാരണം; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസ്

> **Lead Summary:** **കൊച്ചി: **മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ പൊലീസ് കേസെടുത്തു. യൂട്യൂബറായ അമൃത് സിംഗിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 353, 192 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**കൊച്ചി: **മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർക്കെതിരെ പൊലീസ് കേസെടുത്തു. യൂട്യൂബറായ അമൃത് സിംഗിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 353, 192 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫോർട്ട് കൊച്ചിയിൽ മുസ്ലിങ്ങൾ കൂടുതലാണെന്നും അതുകൊണ്ട് കേരളം അപകടത്തിലാണെന്നുമായിരുന്നു അമൃത് സിംഗിന്റെ വിവാദ പരാമർശം. ഫോർട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവർമാരും മുസ്ലിംകളാണെന്നും ഈ പ്രദേശം പൂർണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും വീഡിയോയിൽ ഇൻഫ്ലുവൻസർ ആക്ഷേപിച്ചിരുന്നു. മതസ്പർധ വളർത്തുകയും സാധാരണക്കാർക്കിടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അമൃത് സിംഗിനെതിരെ യൂത്ത് ലീഗും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.

**English Summary: **Fort Kochi police have registered a case against North Indian influencer and YouTuber Amrit Singh under BNS sections 353(2) and 192 following a complaint by Jude Vipin over a viral video containing anti-Muslim hate remarks about Fort Kochi's demographics.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388606/anti-muslim-hate-video-kochi-case)