---
title: "അമിതവേഗം കവർന്നത് കുരുന്നുജീവൻ; റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങൾക്ക് നേരെ വാഹനം പാഞ്ഞുകയറി, പതിനൊന്നുകാരിക്ക് ദാരുണാന്ത്യം"
english_title: "Overspeeding Vehicle Kills 11-Year-Old Girl in Mananthavady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388605/overspeeding-vehicle-kills-11-year-old-girl-mananthavady"
published_at: "2026-10-25T06:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add4e29c4130_overspeeding-vehicle-kills-11-year-old-girl-mananthavady.jpg"
keywords: ["WayanadAccident", "RoadSafety", "Mananthavady", "SchoolgirlDeath", "CCTVFootage"]
---

# അമിതവേഗം കവർന്നത് കുരുന്നുജീവൻ; റോഡരികിലൂടെ നടന്നുപോയ സഹോദരങ്ങൾക്ക് നേരെ വാഹനം പാഞ്ഞുകയറി, പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** **വയനാട് : **മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർത്ഥിനി തെറ്റായ ദിശയിൽ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ച് മരിച്ചു. മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ.

## Article Content

**വയനാട് : **മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർത്ഥിനി തെറ്റായ ദിശയിൽ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ച് മരിച്ചു. മാനന്തവാടി - കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ.

മാനന്തവാടി രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്ന കുട്ടികൾക്ക് നേരെ അമിതവേഗത്തിലെത്തിയ വാഹനം പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തേക്ക് കയറി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം മുന്നോട്ടുപോയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവയുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ഡെറിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ എതിരെ വന്ന സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

An 11-year-old schoolgirl, Divya Rajesh, died after an overspeeding vehicle veered to the wrong side of the road and hit her from behind in Mananthavady, Wayanad. She was walking to tuition with her younger brother when the accident occurred, and CCTV footage of the crash has surfaced.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388605/overspeeding-vehicle-kills-11-year-old-girl-mananthavady)