---
title: "'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ?'; രാജ്ഭവൻ മാംസാഹാര വിലക്ക് വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ"
english_title: "Rajeev Chandrasekhar Slams Congress Over Raj Bhavan Food Ban Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388602/rajeev-chandrasekhar-raj-bhavan-food-ban-row"
published_at: "2026-10-24T22:34:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adce5eee2449_rajeev-chandrasekhar-raj-bhavan-food-ban-row.jpg"
keywords: ["RajeevChandrasekhar", "RajBhavan", "Congress", "KeralaPolitics", "FoodBan"]
---

# 'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ?'; രാജ്ഭവൻ മാംസാഹാര വിലക്ക് വിവാദത്തിൽ രാജീവ് ചന്ദ്രശേഖർ

> **Lead Summary:** **തിരുവനന്തപുരം: **ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയ നടപടിയെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . കേരളത്തിലെ യുവജനങ്ങളുടെ യഥാർത്ഥ ദുരിതങ്ങളെക്കുറിച്ചോ മരുന്ന് ക്ഷാമം കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ലെന്നും, മറിച്ച് പുതിയ ഗവര്‍ണറുടെ ഭക്ഷണശീലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വലിയ ആവേശമാണെന്നും അദ്ദേഹം പരിഹസിച്ചു.

## Article Content

**തിരുവനന്തപുരം: **ലോക്ഭവനിൽ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയ നടപടിയെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . കേരളത്തിലെ യുവജനങ്ങളുടെ യഥാർത്ഥ ദുരിതങ്ങളെക്കുറിച്ചോ മരുന്ന് ക്ഷാമം കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നില്ലെന്നും, മറിച്ച് പുതിയ ഗവര്‍ണറുടെ ഭക്ഷണശീലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വലിയ ആവേശമാണെന്നും അദ്ദേഹം പരിഹസിച്ചു.

'മുസ്ലിങ്ങള്‍ വീട്ടില്‍ പന്നിയിറച്ചി പാചകം ചെയ്യാത്തത് അജണ്ടയുടെ ഭാഗമാണോ? എന്റെ വീട്ടില്‍ എന്തുവിളമ്പണമെന്ന് നിശ്ചയിക്കുന്നത് ഞാനാണ്. ക്രിസ്ത്യന്‍ മലയാളിയായാലും മുസ്ലിം മലയാളിയായാലും വീട്ടില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് സ്വന്തം താല്‍പര്യമാണ്. ലോക്ഭവനില്‍ എന്താണ് വിളമ്പേണ്ടതെന്ന് തീരുമാനിക്കുന്നത് ഗവര്‍ണര്‍ ആണ്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിമിന്റെ വീട്ടില്‍ പോയി പന്നിയിറച്ചിക്ക് നിര്‍ബന്ധിക്കുമോ?', രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

ലോക്ഭവനിൽ മത്സ്യവും മാംസവും വിലക്കിക്കൊണ്ടുള്ള ഗവർണർ ഓം പ്രകാശ് മാഥൂറിൻ്റെ നിർദ്ദേശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗവർണറുടെ ഈ തീരുമാനത്തിനെതിരെ കോൺഗ്രസ്, സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെയുള്ള കടന്നകൈയാണ് ഗവര്‍ണറുടേത് എന്നും, ഇത് സംഘപരിവാറിന്റെ അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രധാന വിമര്‍ശനം.

BJP state president Rajeev Chandrasekhar has criticised the Congress for focusing on the Raj Bhavan’s non-vegetarian food ban instead of pressing public issues such as unemployment and medicine shortages. The controversy erupted after Governor Om Prakash Mathur’s directive to avoid fish and meat at Raj Bhavan drew sharp attacks from opposition leaders, including the Congress and CPI(M).

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388602/rajeev-chandrasekhar-raj-bhavan-food-ban-row)