---
title: "എന്തിനീ കടുംകൈ ? സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ചു, ബാഗിൽ ആത്മഹത്യാക്കുറിപ്പ്"
english_title: "Class 12 Girl Found Dead After Self-Immolation at Delhi School; Suicide Note Recovered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388599/class-12-girl-found-dead-delhi-school"
published_at: "2026-10-24T22:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa90b78c870c_kazhakoottam-student-found-dead-hostel-room-suicide.jpg"
keywords: ["DelhiNews", "StudentSuicide", "SchoolIncident", "PoliceInvestigation", "SuicideNote"]
---

# എന്തിനീ കടുംകൈ ? സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ചു, ബാഗിൽ ആത്മഹത്യാക്കുറിപ്പ്

> **Lead Summary:** **ന്യൂഡൽഹി: **കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗറിലെ സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 17 വയസ്സുകാരിയായ പെൺകുട്ടിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

## Article Content

**ന്യൂഡൽഹി: **കിഴക്കൻ ഡൽഹിയിലെ ഷഹ്ദര ജില്ലയിലുള്ള കൃഷ്ണ നഗറിലെ സ്കൂൾ വളപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. 17 വയസ്സുകാരിയായ പെൺകുട്ടിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൃഷ്ണ നഗറിലെ സർവോദയ കന്യാ വിദ്യാലയത്തിലെ ഗാർഡ് റൂമിനു പിന്നിലാണ് പെൺകുട്ടിയുടെ മൃതദേഹം പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് പെൺകുട്ടി സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രാഥമിക അന്വേഷണത്തിനിടയിൽ പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇതിനുപുറമെ ബാഗിൽ നിന്ന് സംശയാസ്പദമായ ചില വസ്തുക്കളും കണ്ടെത്തിയതായി സ്കൂൾ അധികൃതർ പറയുന്നുണ്ടെങ്കിലും ഇവ എന്തൊക്കെയാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

A 17-year-old Class 12 student was found dead after allegedly setting herself on fire inside the premises of a government school in Krishna Nagar, East Delhi. Police recovered a three-page suicide note from her bag and are investigating the motive behind the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388599/class-12-girl-found-dead-delhi-school)