---
title: "കനത്ത മഴയ്ക്കിടെ അപകടം; പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്"
english_title: "Lightning strike at Parassala KSRTC depot injures five staff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388597/parassala-ksrtc-depot-lightning-injures-five"
published_at: "2026-10-24T22:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcdeeae6d02_parassala-ksrtc-depot-lightning-injures-five.jpg"
keywords: ["KeralaNews", "KSRTC", "LightningStrike", "Thiruvananthapuram", "HeavyRain"]
---

# കനത്ത മഴയ്ക്കിടെ അപകടം; പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: **പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്. സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം നടന്നത്. സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്. സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം നടന്നത്. സ്റ്റേഷൻ മാസ്റ്റർ സാബുവിനെ തിരുവനന്തപുരത്തെ പിആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ജീവനക്കാരായ സെലിൻമേരി, രേഖ, ശോഭ, ജയ എന്നിവരെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

ഇടിമിന്നലിന്റെ ആഘാതത്തിൽ ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കൂടാതെ ഡിപ്പോ ഓഫീസിലെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിക്കുകയും ചെയ്തു. പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്.

Five KSRTC employees, including the station master, were injured after a lightning strike hit the Parassala depot in Thiruvananthapuram amid heavy rain. The strike also damaged computer equipment and the office switchboard, officials said.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388597/parassala-ksrtc-depot-lightning-injures-five)