---
title: "ചേർത്തലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;  ഐടി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം"
english_title: "Young IT Professional Dies in Cherthala Car-Bike Collision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388596/cherthala-car-bike-collision-death"
published_at: "2026-10-24T21:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcd92f1885e_cherthala-car-bike-collision-death.jpg"
keywords: ["CherthalaAccident", "AlappuzhaNews", "RoadAccident", "ITProfessional", "KeralaNews"]
---

# ചേർത്തലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;  ഐടി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: ചേ**ർത്തലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി.വി. രമേശൻ - രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**ആലപ്പുഴ: ചേ**ർത്തലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് പുത്തൻവെളിയിൽ ടി.വി. രമേശൻ - രേവമ്മ ദമ്പതികളുടെ മകൻ അരുൺ രമേശ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

എറണാകുളത്ത് ഐടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു അരുൺ. അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരൂക്കുറ്റി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: അർത്ഥന.

A 28-year-old IT professional, Arun Ramesh, died after a car and bike collided at Thekke Angadi junction in Cherthala, Alappuzha, late Friday night. He was rushed to a private hospital, but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388596/cherthala-car-bike-collision-death)