---
title: "പോറ്റിവളർത്തിയതിന് ശിക്ഷയോ ? തൃശൂരിൽ ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ച് പിതാവിനെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ"
english_title: "Son Arrested in Thrissur for Killing Father by Pouring Boiling Gruel Water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388595/thrissur-son-arrested-father-killing-boiling-gruel"
published_at: "2026-10-24T21:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcd8284f744_thrissur-son-arrested-father-killing-boiling-gruel.jpg"
keywords: ["ThrissurCrime", "KeralaPolice", "MurderCase", "DomesticViolence", "Arrest"]
---

# പോറ്റിവളർത്തിയതിന് ശിക്ഷയോ ? തൃശൂരിൽ ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ച് പിതാവിനെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ: പു**തുക്കാട്ട് ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ച് പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിനോദിനെ തൃശൂർ നഗരത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിലെ പ്രതി കൂടിയാണ് പിടിയിലായ വിനോദ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

**തൃശൂർ: പു**തുക്കാട്ട് ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ച് പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പുതുക്കാട് കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ വിനോദിനെ തൃശൂർ നഗരത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണ കേസിലെ പ്രതി കൂടിയാണ് പിടിയിലായ വിനോദ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒക്ടോബർ 21ന് ഞെള്ളുരിലെ സ്വന്തം വീട്ടിൽ വച്ചാണ് ഗോപാലകൃഷ്ണന്റെ ശരീരത്തിലേക്ക് ചൂടുകഞ്ഞിവെള്ളം വീണത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഗോപാലകൃഷ്ണൻ മരണപ്പെടുകയായിരുന്നു.

തുടർന്ന് ഗോപാലകൃഷ്ണന്റെ സഹോദരൻ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മരണപ്പെട്ട ഗോപാലകൃഷ്ണനെ മകനായ വിനോദ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് സഹോദരൻ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.

A 37-year-old man has been arrested in Thrissur for allegedly pouring boiling gruel water on his 70-year-old father, causing severe burns. The victim died while undergoing treatment at Thrissur Medical College Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388595/thrissur-son-arrested-father-killing-boiling-gruel)