---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! റെഡ് അലേർട്ടും അതിതീവ്ര മഴയും; നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കും സഞ്ചാരികൾക്ക് വിലക്ക്, മൂന്ന് ജില്ലകളിൽ നാളെ അവധി"
english_title: "Red Alert and Heavy Rain: Tourist Ban to Nelliyampathy, Attappady; Holiday in Three Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388590/red-alert-heavy-rain-tourist-ban-holiday-districts"
published_at: "2026-10-24T20:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcca513b505_red-alert-heavy-rain-tourist-ban-holiday-districts.jpg"
keywords: ["KeralaRain", "RedAlert", "Palakkad", "HolidayNotice", "WeatherAlert"]
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! റെഡ് അലേർട്ടും അതിതീവ്ര മഴയും; നെല്ലിയാമ്പതിയിലേക്കും അട്ടപ്പാടിയിലേക്കും സഞ്ചാരികൾക്ക് വിലക്ക്, മൂന്ന് ജില്ലകളിൽ നാളെ അവധി

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 28-ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലേർട്ടായിരിക്കും. അറബിക്കടലിലെ ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും മൂലം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Travel restrictions have been imposed for tourists heading to Nelliyampathy and Attappady in Palakkad amid heavy rain warnings. Kozhikode, Wayanad and Malappuram districts have declared holidays for educational institutions as the state braces for extremely heavy rainfall and red alerts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388590/red-alert-heavy-rain-tourist-ban-holiday-districts)