---
title: "മീനേ മീന് മീനേയ് ...! തിരൂർ ഉണ്ണിയാൽ ബീച്ചിൽ മത്തിച്ചാകര; കുട്ടകളുമായി മീൻ വാരിയെടുത്ത് നാട്ടുകാർ"
english_title: "Sardine Bonanza at Tirur Unniyal Beach; Locals Rush to Collect Fish"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388589/tirur-unniyal-beach-sardine-bonanza"
published_at: "2026-10-24T20:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcc5dd0c21c_tirur-unniyal-beach-sardine-bonanza.jpg"
keywords: ["SardineCatch", "FishHarvest", "KeralaBeach", "MalappuramNews", "Mathichakara"]
---

# മീനേ മീന് മീനേയ് ...! തിരൂർ ഉണ്ണിയാൽ ബീച്ചിൽ മത്തിച്ചാകര; കുട്ടകളുമായി മീൻ വാരിയെടുത്ത് നാട്ടുകാർ

> **Lead Summary:** **മലപ്പുറം: **തിരൂർ ഉണ്ണിയാൽ ബീച്ചിൽ മത്തിച്ചാകര. ഇന്ന് രാവിലെയാണ് തീരത്ത് മത്തികൾ കൂട്ടത്തോടെ കരയിലേക്ക് അടിഞ്ഞത്. ഇതോടെ മീൻ ശേഖരിക്കാനായി നാട്ടുകാർ കൂട്ടത്തോടെ തീരത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഓരോ തിരയിലും വലിയ തോതിൽ മത്തിക്കൂട്ടം കരയിൽ വന്നുനിറയുന്ന കാഴ്ചയാണ് കാണാനായത്.

## Article Content

**മലപ്പുറം: **തിരൂർ ഉണ്ണിയാൽ ബീച്ചിൽ മത്തിച്ചാകര. ഇന്ന് രാവിലെയാണ് തീരത്ത് മത്തികൾ കൂട്ടത്തോടെ കരയിലേക്ക് അടിഞ്ഞത്. ഇതോടെ മീൻ ശേഖരിക്കാനായി നാട്ടുകാർ കൂട്ടത്തോടെ തീരത്തേക്ക് കുതിച്ചെത്തുകയായിരുന്നു. ഓരോ തിരയിലും വലിയ തോതിൽ മത്തിക്കൂട്ടം കരയിൽ വന്നുനിറയുന്ന കാഴ്ചയാണ് കാണാനായത്.

വിവരം അറിഞ്ഞ് പരിസര പ്രദേശങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ ബീച്ചിലേക്ക് എത്തി. കുട്ടകളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് നാട്ടുകാർ മത്തി വാരിയെടുത്തത്. ചാകരയുടെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഉണ്ണിയാൽ മേഖലയിൽ നേരത്തെയും സമാനമായ രീതിയിൽ മത്തിച്ചാകര ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

A massive sardine haul, locally known as 'Mathichakara,' was reported at Unniyal Beach in Tirur, Malappuram, on Thursday morning. Locals from nearby areas rushed to the shore with baskets and plastic bags to collect the fish, and the visuals quickly went viral on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388589/tirur-unniyal-beach-sardine-bonanza)