---
title: "മുടി വെട്ടി രൂപമാറ്റം വരുത്തി വീടുവിട്ടിറങ്ങി, അബ്രഹാം പോയത് എങ്ങോട്ട് ? കൊല്ലത്ത് പന്ത്രണ്ടുവയസ്സുകാരനെ കാണാതായിട്ട് മൂന്ന് ദിവസം"
english_title: "Where Is Abraham? Search Intensifies for Missing 12-Year-Old in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388584/missing-boy-kollam-search-intensifies"
published_at: "2026-10-24T19:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcbfd7e8ea7_missing-boy-kollam-search-intensifies.jpg"
keywords: ["KollamPolice", "MissingChild", "AbrahamCase", "RailwaySearch", "KeralaNews"]
---

# മുടി വെട്ടി രൂപമാറ്റം വരുത്തി വീടുവിട്ടിറങ്ങി, അബ്രഹാം പോയത് എങ്ങോട്ട് ? കൊല്ലത്ത് പന്ത്രണ്ടുവയസ്സുകാരനെ കാണാതായിട്ട് മൂന്ന് ദിവസം

> **Lead Summary:** **കൊല്ലം: **കൊല്ലത്ത് 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾ വിട്ടു തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. മൂന്നാം ദിനവും കാണാമറയത്ത് തുടരുന്ന കുട്ടിക്കായുള്ള തിരച്ചിൽ റെയിൽവേ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുടുംബം കൊല്ലത്താണ് താമസിക്കുന്നത്.

## Article Content

**കൊല്ലം: **കൊല്ലത്ത് 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾ വിട്ടു തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ വീടുവിട്ടിറങ്ങുകയായിരുന്നു. മൂന്നാം ദിനവും കാണാമറയത്ത് തുടരുന്ന കുട്ടിക്കായുള്ള തിരച്ചിൽ റെയിൽവേ പൊലീസും കൊല്ലം ഈസ്റ്റ് പൊലീസും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കുടുംബം കൊല്ലത്താണ് താമസിക്കുന്നത്.

വീട്ടിൽ നിന്ന് പുറപ്പെടും മുൻപ് അബ്രഹാം സ്വന്തമായി മുടി വെട്ടി രൂപമാറ്റം വരുത്തിയിരുന്നു. തന്നെ ആരും കണ്ടുപിടിക്കാതിരിക്കാൻ കരുതിക്കൂട്ടിയായിരിക്കാം കുട്ടി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അബ്രഹാം. വ്യാഴാഴ്ച വൈകിട്ട് സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ചിട്ടുണ്ട്. തുടർന്ന് കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കണ്ടെത്തുകയുണ്ടായി. എന്നാൽ റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

വീട്ടിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും സന്തോഷത്തിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നും കുട്ടിയുടെ പിതാവ് ബിരേന്ദർ വ്യക്തമാക്കി. ഏതാനും ആഴ്ചകൾക്കു മുൻപ് കുടുംബത്തോടൊപ്പം മൂന്നാറിൽ യാത്ര പോയപ്പോഴും അബ്രഹാം വലിയ സന്തോഷത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ അബ്രഹാമിന്റെ അമ്മ ഇളയ കുട്ടിയുമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. അമ്മയെ പിരിഞ്ഞു നിൽക്കുന്നതിന്റെ വിഷമം കുട്ടിയെ അലട്ടിയിരിക്കാമെന്നും, അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറിയിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ സംശയം. കൊല്ലം വഴി കൊൽക്കത്തയിലേക്കു പോകുന്ന ട്രെയിനുകൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Police in Kollam have intensified the search for Abraham, a 12-year-old boy from Kolkata who went missing after leaving home on his bicycle. Before he disappeared, he reportedly cut his hair to change his appearance, and his bicycle was later found near Kollam railway station. Investigators are checking whether he may have travelled toward Kolkata to reach his mother.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388584/missing-boy-kollam-search-intensifies)