---
title: "കോഴിക്കോട് തുറയൂരിൽ വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്"
english_title: "Two Youths Injured as Private Bus, Bike Collide in Kozhikode's Thurayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388582/kozhikode-thurayur-bus-bike-collision"
published_at: "2026-10-24T19:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcbcbb4cca3_kozhikode-thurayur-bus-bike-collision.jpg"
keywords: ["KozhikodeAccident", "RoadAccident", "PrivateBus", "BikeCollision", "KeralaNews"]
---

# കോഴിക്കോട് തുറയൂരിൽ വാഹനാപകടം; സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **പയ്യോളി തുറയൂറിൽ വാഹനാപകടം. സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കീഴൂർ സ്വദേശികളായ ഹനാൻ , ഹഫ്രാസ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **പയ്യോളി തുറയൂറിൽ വാഹനാപകടം. സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കീഴൂർ സ്വദേശികളായ ഹനാൻ , ഹഫ്രാസ് എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം സംഭവിച്ചത്.

വടകരയിൽനിന്ന് പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന 'ഹരേറാം' സ്വകാര്യ ബസും എതിർദിശയിൽ എത്തിയ ബൈക്കും തമ്മിലാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് യാത്രികർ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Two youths from Keezhur, Hanan (19) and Hafraz (21), were injured in a head-on collision between a private bus and a bike near Thurayur in Kozhikode district on Saturday afternoon. They were first treated at Koyilandy Taluk Hospital and later shifted to a hospital in Kozhikode for specialist care.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388582/kozhikode-thurayur-bus-bike-collision)