---
title: "നാളെ മദ്രസും ട്യൂഷനും ഇല്ല ...! കനത്ത മഴയും റെഡ് അലേർട്ടും; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ അവധി"
english_title: "Heavy Rain Alert: Holiday Tomorrow in Kozhikode, Wayanad and Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388579/heavy-rain-holiday-kozhiode-wayanad-malappuram"
published_at: "2026-10-24T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcb8fdcf7f1_heavy-rain-holiday-kozhiode-wayanad-malappuram.jpg"
keywords: ["KeralaRain", "RedAlert", "HolidayNotice", "Kozhikode", "Wayanad"]
---

# നാളെ മദ്രസും ട്യൂഷനും ഇല്ല ...! കനത്ത മഴയും റെഡ് അലേർട്ടും; കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നാളെ അവധി

> **Lead Summary:** **കോഴിക്കോട്: **കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ട് മുന്നറിയിപ്പുള്ള കോഴിക്കോട്, വയനാട് ജില്ലകൾക്കും, ഓറഞ്ച് അലേർട്ടുള്ള മലപ്പുറം ജില്ലയ്ക്കുമാണ് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**കോഴിക്കോട്: **കനത്ത മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേർട്ട് മുന്നറിയിപ്പുള്ള കോഴിക്കോട്, വയനാട് ജില്ലകൾക്കും, ഓറഞ്ച് അലേർട്ടുള്ള മലപ്പുറം ജില്ലയ്ക്കുമാണ് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51(ബി) പ്രകാരം കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ വി. ചെൽസാസിനി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തിയും (ട്രഫ്) സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Authorities have declared a holiday tomorrow for educational institutions in Kozhikode, Wayanad and Malappuram due to heavy rain warnings. The closure applies to anganwadis, madrasas, tuition centers and coaching institutes, while residential schools and scheduled exams are exempted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388579/heavy-rain-holiday-kozhiode-wayanad-malappuram)