---
title: "കോഴിക്കോട് മണിയൂരിൽ പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി"
english_title: "Vadakara Court Rejects Bail Plea in Maniyoor POCSO Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388578/vadakara-court-rejects-bail-maniyoor-pocso-case"
published_at: "2026-10-24T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcb4a17f8b6_vadakara-court-rejects-bail-maniyoor-pocso-case.jpg"
keywords: ["POCSOCase", "VadakaraCourt", "KeralaCrime", "BailRejection", "PassportSurrender"]
---

# കോഴിക്കോട് മണിയൂരിൽ പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി

> **Lead Summary:** **കോഴിക്കോട് : ** വടകര മണിയൂരിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി. പ്രതിയായ റഫീഖിന്റെ പാസ്‌പോർട്ട് ഉടനടി സറണ്ടർ ചെയ്യാനും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ മാതാവിന്റെ സഹായത്തോടെയാണ് പ്രതി കുട്ടിയെ അതിക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.

## Article Content

**കോഴിക്കോട് : ** വടകര മണിയൂരിൽ പ്രായപൂർത്തിയാവാത്ത പതിമൂന്നുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളി വടകര കോടതി. പ്രതിയായ റഫീഖിന്റെ പാസ്‌പോർട്ട് ഉടനടി സറണ്ടർ ചെയ്യാനും കോടതി ഉത്തരവിട്ടു. പെൺകുട്ടിയുടെ മാതാവിന്റെ സഹായത്തോടെയാണ് പ്രതി കുട്ടിയെ അതിക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.

പോക്സോ കേസുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരി 13നാണ് റഫീഖിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജൂലൈ 24ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

പിന്നീട് സെപ്തംബർ 29ന് പ്രതി അപ്രതീക്ഷിതമായി നാട്ടിലെത്തുകയും, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയം വീണ്ടും പരിഗണിച്ച വടകര കോടതി ഇപ്പോൾ പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയും പാസ്‌പോർട്ട് സറണ്ടർ ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.

The Vadakara Court has rejected the bail plea of the accused in the Maniyoor POCSO case involving the sexual assault of a 13-year-old girl. The court also ordered the accused to surrender his passport, noting that the alleged crime was committed with the assistance of the victim’s mother.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388578/vadakara-court-rejects-bail-maniyoor-pocso-case)