---
title: "ത്രില്ലർ തിലക്...! തോൽവിയുടെ വക്കിൽനിന്ന് അവിശ്വസനീയ തിരിച്ചുവരവ്, കിവിസിനെതിരായ രണ്ടാം ട്വന്റി20യും തൂത്തുവാരി ഇന്ത്യ"
english_title: "Thriller Tilak! India Pulls Off Stunning Comeback to Sweep New Zealand Again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388560/india-stuns-new-zealand-second-t20i"
published_at: "2026-10-24T16:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc90ba29407_india-stuns-new-zealand-second-t20i.jpg"
keywords: ["IndiaCricket", "T20I", "TilakVarma", "NewZealand", "CricketNews"]
---

# ത്രില്ലർ തിലക്...! തോൽവിയുടെ വക്കിൽനിന്ന് അവിശ്വസനീയ തിരിച്ചുവരവ്, കിവിസിനെതിരായ രണ്ടാം ട്വന്റി20യും തൂത്തുവാരി ഇന്ത്യ

> **Lead Summary:** ക്രൈസ്റ്റ്‌ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശിൽപി. നമൻ ധീർ , നിതീഷ് കുമാർ റെഡ്ഡി എന്നിവരും മികച്ച സംഭാവന നൽകി.

## Article Content

ക്രൈസ്റ്റ്‌ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം.ന്യൂസിലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 26 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമ്മയാണ് ഇന്ത്യയുടെ വിജയശിൽപി. നമൻ ധീർ , നിതീഷ് കുമാർ റെഡ്ഡി എന്നിവരും മികച്ച സംഭാവന നൽകി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് (70), ബെവൺ ജേക്കബ്സ് (58) എന്നിവരുടെ അർധസെഞ്ചുറികളാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 43 പന്തിൽ നാലു ഫോറും നാലു സിക്സറുമടക്കമാണ് ഫിലിപ്സ് 70 റൺസെടുത്തത്. 46 പന്തിൽ അഞ്ചു ഫോറും ഒരു സിക്സറുമടക്കം ജേക്കബ്സ് 58 റൺസും നേടി.

ഇന്ത്യക്കായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, പ്രിൻസ് യാദവ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി. സഞ്ജു സാംസൺ (14), വൈഭവ് സൂര്യവംശി (4), അഭിഷേക് ശർമ (27), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (7), അക്സർ പട്ടേൽ (11) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. ഇതോടെ ഇന്ത്യ 70 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിട്ടു.

തുടർന്ന് തിലക് വർമ്മയും നമൻ ധീറും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 17 പന്തിൽ 31 റൺസെടുത്ത നമൻ പുറത്തായെങ്കിലും തിലക് ഉറച്ചുനിന്നു. 26 പന്തിൽ ആറു ഫോറും ഒരു സിക്സറുമടക്കമാണ് തിലക് 51 റൺസെടുത്തത്. 13 പന്തിൽ 26 റൺസുമായി നിതീഷ് കുമാർ റെഡ്ഡിയും പുറത്താകാതെ നിന്നു. ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നർ നാലു വിക്കറ്റ് വീഴ്ത്തി. ജേക്കബ് ഡഫിയും നാഥൻ സ്മിത്തും ഓരോ വിക്കറ്റ് നേടി.

India defeated New Zealand by four wickets in the second T20I in Christchurch, chasing down 181 with one ball to spare. Tilak Varma starred with an unbeaten 51 off 26 balls, while Naman Dhir and Nitish Kumar Reddy also made valuable contributions after India were reduced to 70 for five.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388560/india-stuns-new-zealand-second-t20i)