---
title: "മഴയത്ത് കിടിലൻ ചൂട് പഴംപൊരിയും ചായയും; കടകളിൽ പോകാതെ ക്രിസ്പി പഴംപൊരി വീട്ടിൽ തയാറാക്കാം"
english_title: "Rainy-Day Banana Fritters: Make Crispy Pazham Pori at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388559/crispy-banana-fritters-home-recipe"
published_at: "2026-10-24T16:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc8e89c1ceb_crispy-banana-fritters-home-recipe.jpg"
keywords: ["BananaFritters", "PazhamPori", "KeralaSnack", "TeaTimeSnack", "HomeRecipe"]
---

# മഴയത്ത് കിടിലൻ ചൂട് പഴംപൊരിയും ചായയും; കടകളിൽ പോകാതെ ക്രിസ്പി പഴംപൊരി വീട്ടിൽ തയാറാക്കാം

> **Lead Summary:** ** **മലയാളികളുടെ വൈകുന്നേരങ്ങളിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് നാടൻ പഴംപൊരി. പുറംഭാഗം നല്ലവണ്ണം മൊരിഞ്ഞതും ഉൾവശം മൃദുവായതുമായ പഴംപൊരി ചൂടുചായയ്ക്കൊപ്പം കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. കടകളിൽ കിട്ടുന്ന അതേ മൊരിവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പഴംപൊരി റെസിപ്പി നോക്കാം.

## Article Content

** **മലയാളികളുടെ വൈകുന്നേരങ്ങളിലെ ഒഴിവാക്കാനാവാത്ത വിഭവമാണ് നാടൻ പഴംപൊരി. പുറംഭാഗം നല്ലവണ്ണം മൊരിഞ്ഞതും ഉൾവശം മൃദുവായതുമായ പഴംപൊരി ചൂടുചായയ്ക്കൊപ്പം കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്. കടകളിൽ കിട്ടുന്ന അതേ മൊരിവും രുചിയും വീട്ടിലുണ്ടാക്കുമ്പോൾ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പഴംപൊരി റെസിപ്പി നോക്കാം.

**ആവശ്യമായ ചേരുവകൾ:**

*നന്നായി പഴുത്ത നേന്ത്രപ്പഴം - 2 എണ്ണം*

*മൈദ - 1 കപ്പ്*

*അരിപ്പൊടി - 2 ടേബിൾ സ്പൂൺ (നല്ല മൊരിവ് കിട്ടാൻ)*

*പഞ്ചസാര - 1 മുതൽ 2 ടേബിൾ സ്പൂൺ വരെ*

*മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ*

*ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ*

*ആപ്പക്കാരം (ബേക്കിംഗ് സോഡ) - ഒരു നുള്ളു (ആവശ്യമെങ്കിൽ)*

*എള്ള് / ജീരകം - കാൽ ടീസ്പൂൺ*

*ഉപ്പ് - ഒരു നുള്ളു*

*വെള്ളം - മാവ് കലക്കാൻ ആവശ്യത്തിന്*

*വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഏലയ്ക്കാപ്പൊടി, എള്ള്, ഒരു നുള്ളു ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കുറച്ചശ്ശെ ഒഴിച്ച് കട്ടകളില്ലാതെ കുഴച്ചെടുക്കുക. മാവ് ഒരുപാട് അയഞ്ഞുപോകരുത്, പഴത്തിൽ പിടിച്ചിരിക്കുന്ന പരുവത്തിൽ (ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയിൽ) പരുവം ആയിരിക്കണം.

നേന്ത്രപ്പഴം തൊലി കളഞ്ഞ് നീളത്തിൽ നേർത്ത കഷണങ്ങളായി അരിഞ്ഞെടുക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അരിഞ്ഞുവെച്ച പഴം കഷണങ്ങൾ തയ്യാറാക്കിയ മാവിൽ മുക്കി തിളച്ച എണ്ണയിലേക്ക് ഇടുക. ഇടത്തരം തീയിൽ വെച്ച് ഇരുവശവും നന്നായി മൊരിഞ്ഞ് പൊൻനിറമാകുന്നതുവരെ വറുത്തെടുക്കുക. എണ്ണ തോർന്നെടുത്ത ശേഷം ചൂടുചായയ്ക്കൊപ്പം വിളമ്പാം.

*
*

This article shares a simple recipe for making crispy, golden pazham pori at home, a favorite Kerala evening snack often enjoyed with hot tea. It lists the ingredients and step-by-step method to achieve the same crunch and taste usually found in tea shops.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388559/crispy-banana-fritters-home-recipe)