---
title: "സ്കൂൾ ഗാർഡ് റൂമിന് പിന്നിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; മൂന്ന് പേജ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു"
english_title: "Plus Two Student Found Burned to Death Behind School Guard Room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388552/plus-two-student-found-burned-death-school-guard-room"
published_at: "2026-10-24T15:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc813d3c3cd_plus-two-student-found-burned-death-school-guard-room.jpg"
keywords: ["DelhiNews", "SchoolIncident", "StudentDeath", "SuicideNote", "PoliceInvestigation"]
---

# സ്കൂൾ ഗാർഡ് റൂമിന് പിന്നിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; മൂന്ന് പേജ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

> **Lead Summary:** **ന്യൂഡൽഹി: ** പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഡൽഹി കൃഷ്ണനഗറിലെ സർക്കാർ സ്കൂളിന്റെ ഗാർഡ് റൂമിന് പിന്നിൽ നിന്നാണ് വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

## Article Content

**ന്യൂഡൽഹി: ** പ്ലസ് ടു വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. ഡൽഹി കൃഷ്ണനഗറിലെ സർക്കാർ സ്കൂളിന്റെ ഗാർഡ് റൂമിന് പിന്നിൽ നിന്നാണ് വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

സ്കൂൾ വളപ്പിൽ തീപിടിത്തമുണ്ടായെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വിദ്യാർഥിനിക്ക് 17 വയസാണ് പ്രായം.

സംഭവസ്ഥലത്തുനിന്ന് പെൺകുട്ടിയുടെ സ്കൂൾ ബാഗും പൊലീസ് കണ്ടെടുത്തു. പെൺകുട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A Plus Two student was found burned to death behind the guard room of a government school in Delhi’s Krishna Nagar. Police recovered her school bag and a three-page suicide note, and have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388552/plus-two-student-found-burned-death-school-guard-room)