---
title: "മകളെപ്പോലെ കാണേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; കാട്ടിക്കുളം സ്വദേശിക്ക് 14 വർഷം കഠിനതടവും പിഴയും"
english_title: "14-Year Jail for Kattikulam Resident in Minor Sexual Assault Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388540/minor-sexual-assault-14-year-jail-kattikulam-new"
published_at: "2026-10-24T14:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc78049f0d5_minor-sexual-assault-14-year-jail-kattikulam.jpg"
keywords: ["MinorAbuse", "KeralaCourt", "SexualAssaultCase", "FastTrackCourt", "WayanadNews"]
---

# മകളെപ്പോലെ കാണേണ്ടതല്ലേ? പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം; കാട്ടിക്കുളം സ്വദേശിക്ക് 14 വർഷം കഠിനതടവും പിഴയും

> **Lead Summary:** **മാനന്തവാടി: ** പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി. ജോബി-യെയാണ് പതിനാല് വർഷത്തെ തടവിനും 1,30,000 രൂപ പിഴ ഒടുക്കാനും സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.

## Article Content

**മാനന്തവാടി: ** പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. തിരുനെല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാട്ടിക്കുളം ചേലൂർ പിണക്കാട്ടുപറമ്പിൽ വീട്ടിൽ പി.ജി. ജോബി-യെയാണ് പതിനാല് വർഷത്തെ തടവിനും 1,30,000 രൂപ പിഴ ഒടുക്കാനും സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്.

2021 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തിരുനെല്ലി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ലാൽ സി. ബേബിയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ഓമന വർഗീസ് കോടതിയിൽ ഹാജരായി.

A Sultan Bathery Fast Track Special Court sentenced P.G. Joby, 51, of Kattikulam, to 14 years in prison and a fine of Rs 1.3 lakh for sexually assaulting a minor girl. The incident took place in April 2021 within the Thirunelli police station limits, and the case was investigated by then Thirunelli SHO Lal C. Baby.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388540/minor-sexual-assault-14-year-jail-kattikulam-new)