---
title: "ഞെട്ടിക്കുന്ന കൊലപാതകം! കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ഭാര്യയും അമ്മയും അടക്കം നാല് പേർ അറസ്റ്റിൽ"
english_title: "Family Dispute Turns Deadly; Wife, Mother Among Four Arrested in Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388538/family-dispute-turns-deadly-murder-arrests"
published_at: "2026-10-24T14:36:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc75bb212a1_family-dispute-turns-deadly-murder-arrests.jpg"
keywords: ["MurderCase", "JharkhandNews", "PoliceArrest", "FamilyDispute", "CrimeNews"]
---

# ഞെട്ടിക്കുന്ന കൊലപാതകം! കുടുംബവഴക്ക് കലാശിച്ചത് കൊലപാതകത്തിൽ; ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ഭാര്യയും അമ്മയും അടക്കം നാല് പേർ അറസ്റ്റിൽ

> **Lead Summary:** **രാംഗഡ്: **ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 38-കാരനായ രോഹിത് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത് കുമാറിന്റെ ഭാര്യ അടക്കം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അഞ്ജു ദേവി, ഇവരുടെ അമ്മ സുന്ദരി ദേവി , സഹോദരൻ ദിനേശ്വർ പ്രജാപതി , സുഹൃത്ത് മുഹമ്മദ് ഷൗക്കത്ത് അൻസാരി എന്നിവരാണ് പിടിയിലായത്.

## Article Content

**രാംഗഡ്: **ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 38-കാരനായ രോഹിത് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഹിത് കുമാറിന്റെ ഭാര്യ അടക്കം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ അഞ്ജു ദേവി, ഇവരുടെ അമ്മ സുന്ദരി ദേവി , സഹോദരൻ ദിനേശ്വർ പ്രജാപതി , സുഹൃത്ത് മുഹമ്മദ് ഷൗക്കത്ത് അൻസാരി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച കുജു പൊലീസ് സ്റ്റേഷൻ പരിധിയിലെ അർഗഡ്ഡ മേഖലയിലെ പരാരു നാല പാലത്തിന് സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് രോഹിത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ കരൺ കുമാർ കുജു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാംഗഡ് എസ്.പി മുകേഷ് കുമാർ ലുനായത്ത്, സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അലോക് രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ അഞ്ജു കുറ്റം സമ്മതിക്കുകയും കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. രോഹിതും അഞ്ജുവും തമ്മിൽ പെരുമാറ്റദൂഷ്യത്തെ ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസവും ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

അഞ്ജുവും അമ്മയും സഹോദരനും ചേർന്ന് രോഹിത്തിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം ഷൗക്കത്ത് അൻസാരിയുടെ വാഹനത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച മരപ്പലകയും കഴുത്തുഞെരിക്കാൻ ഉപയോഗിച്ച ദുപ്പട്ടയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ചും കൊലപാതകത്തിന്റെ മറ്റ് സാഹചര്യങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

A 38-year-old man was found dead in Jharkhand’s Ramgarh district after being strangled and dumped in a bushy area. Police arrested four people, including his wife, mother-in-law, brother-in-law and a friend, after the wife reportedly confessed during questioning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388538/family-dispute-turns-deadly-murder-arrests)