---
title: "എബോള ഭീതി പടരുന്നു; രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചു, ജാഗ്രതയിൽ കെനിയ ആരോഗ്യ വകുപ്പ്"
english_title: "Ebola Fear Intensifies in Kenya as Second Death Is Confirmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388533/kenya-ebola-second-death-confirmed"
published_at: "2026-10-24T14:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc6dadd31ff_kenya-ebola-second-death-confirmed.jpg"
keywords: ["EbolaOutbreak", "KenyaHealth", "QuarantineMeasures", "InfectiousDisease", "PublicHealth"]
---

# എബോള ഭീതി പടരുന്നു; രണ്ടാമത്തെ മരണവും സ്ഥിരീകരിച്ചു, ജാഗ്രതയിൽ കെനിയ ആരോഗ്യ വകുപ്പ്

> **Lead Summary:** **നയ്റോബി: **കെനിയയിൽ രണ്ടാമത്തെ എബോള മരണം കൂടി സ്ഥിരീകരിച്ചു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 65 കാരിയാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായി മരണപ്പെട്ടത്. നെയ്‌റോബിയിലെ സാംക്രമിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.

## Article Content

**നയ്റോബി: **കെനിയയിൽ രണ്ടാമത്തെ എബോള മരണം കൂടി സ്ഥിരീകരിച്ചു. ആദ്യ രോഗിയുടെ അടുത്ത ബന്ധുവായ 65 കാരിയാണ് ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ രോഗലക്ഷണങ്ങൾ പ്രകടമായി മരണപ്പെട്ടത്. നെയ്‌റോബിയിലെ സാംക്രമിക രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ.

ക്വാറന്റൈനിൽ കഴിയവെ രോഗബാധിതയായ 65 കാരി വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. ഒക്ടോബർ 5-നാണ് കെനിയയിൽ ആദ്യമായി എബോള സ്ഥിരീകരിച്ചത്. കോംഗോയിൽ നിന്ന് ഉഗാണ്ട വഴി നെയ്‌റോബിയിലെത്തിയ 40 കാരനായിരുന്നു ആദ്യ രോഗബാധയും മരണവും സംഭവിച്ചത്. ആദ്യ രോഗിയുമായി സമ്പർക്കത്തിൽ വന്ന 135 പേരെയാണ് അധികൃതർ കണ്ടെത്തിയത്.

ഇതിൽ 118 പേരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എട്ട് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ബാക്കി ഏഴ് രോഗികൾ വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. ഉഗാണ്ട വഴി നൈജീരിയയിലെത്തിയ മറ്റൊരു യുവതിക്കും എബോള സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ യാത്രാവഴികളെക്കുറിച്ചും രോഗബാധയെക്കുറിച്ചും നൈജീരിയൻ ആരോഗ്യ മന്ത്രാലയം അന്വേഷിച്ചു വരികയാണ്. അതേസമയം, കോംഗോയിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് യു.എസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ 21 ദിവസത്തിനിടെ കോംഗോ സന്ദർശിച്ചവർക്ക് യു.എസിലേക്കുള്ള വിമാനങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Kenya has confirmed a second Ebola-related death, involving a 65-year-old relative of the first patient who died while under quarantine in Nairobi. Health authorities have identified 135 contacts, quarantined 118 people, and are monitoring several confirmed cases as investigations continue.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388533/kenya-ebola-second-death-confirmed)