---
title: "'ഭാര്യ പണം വാങ്ങിയിട്ടില്ല, ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ല'; ആരോപണം തള്ളി സി.പി.എം നേതാവ് ഇ.പി. ജയരാജൻ"
english_title: "My Wife Took No Money; No Link to Shashidharan Kartha, Says E.P. Jayarajan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388532/ep-jayarajan-rejects-money-allegation"
published_at: "2026-10-24T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22c4b828bd_jjj.jpg"
keywords: ["CPM", "EPJayarajan", "ShashidharanKartha", "VaidekamResort", "DefamationCase"]
---

# 'ഭാര്യ പണം വാങ്ങിയിട്ടില്ല, ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ല'; ആരോപണം തള്ളി സി.പി.എം നേതാവ് ഇ.പി. ജയരാജൻ

> **Lead Summary:** **കണ്ണൂർ: **ശശിധരൻ കർത്തയിൽ നിന്ന് ഭാര്യ പണം വാങ്ങിയെന്ന ആരോപണം തള്ളി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പണം വാങ്ങിയെന്ന വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും തനിക്ക് ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടക്കേസും ക്രിമിനൽ കേസും നൽകുമെന്ന് ഇ.പി. ജയരാജൻ അറിയിച്ചു.

## Article Content

**കണ്ണൂർ: **ശശിധരൻ കർത്തയിൽ നിന്ന് ഭാര്യ പണം വാങ്ങിയെന്ന ആരോപണം തള്ളി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. പണം വാങ്ങിയെന്ന വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും തനിക്ക് ശശിധരൻ കർത്തയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടക്കേസും ക്രിമിനൽ കേസും നൽകുമെന്ന് ഇ.പി. ജയരാജൻ അറിയിച്ചു.

വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ബന്ധമോ ഷെയറുകളോ ഇല്ല. എന്നാൽ റിസോർട്ടിന്റെ ആരംഭഘട്ടത്തിൽ ആവശ്യമായ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. 2014-ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ തന്റെ ഭാര്യ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച പണമാണ് നിക്ഷേപിച്ചത്. ഡയറക്ടർമാരുടെ വിവരങ്ങളും നിക്ഷേപങ്ങളുടെ കണക്കുകളും കൃത്യമായി ലഭ്യമാണ്. പ്രചരിക്കുന്നതുപോലെ ഒമ്പത് കോടി രൂപ നിക്ഷേപമുള്ള ആരും അവിടെയില്ലെന്നും ജയരാജൻ വ്യക്തമാക്കി.

മരുമകന്റെ ഭാര്യയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരിയുടെ മകന്റെ ഭാര്യയായ ദീപയെ സ്ഥാപനത്തിൽ അക്കൗണ്ട് മാനേജരായി നിയമിച്ചെങ്കിലും, ഇവർ വ്യാജ വൗച്ചറുകൾ ഉണ്ടാക്കി വലിയ തട്ടിപ്പുകൾ നടത്തുകയായിരുന്നു. ജനറൽ മാനേജരെന്ന് വ്യാജമായി അവകാശപ്പെട്ട് പദവി ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് ഇവരെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയത്. ഇതിന്റെ നിരാശയിലാണ് ബന്ധുവായ ശ്യാംജിത് ഫേസ്ബുക്കിൽ വ്യാജ പോസ്റ്റുകൾ പങ്കുവെച്ചതെന്നും, പിന്നീട് ഇത് പിൻവലിക്കുകയായിരുന്നുവെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

CPM leader E.P. Jayarajan has rejected allegations that his wife received money from businessman Shashidharan Kartha in connection with the Vaidekam resort. He said he has no connection with Kartha and warned of defamation and criminal action against those spreading false claims.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388532/ep-jayarajan-rejects-money-allegation)