---
title: "പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;  മഴ മുന്നറിയിപ്പില്‍ മാറ്റം"
english_title: "Orange Alert in Seven Districts, Including Kozhikode, Wayanad and Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388493/orange-alert-seven-districts-kerala-rain-warning-NEW"
published_at: "2026-10-24T11:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc4a9ac549f_orange-alert-seven-districts-kerala-rain-warning.jpg"
keywords: ["KeralaRain", "OrangeAlert", "IMDAlert", "Kozhikode", "Wayanad"]
---

# പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക; കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;  മഴ മുന്നറിയിപ്പില്‍ മാറ്റം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കൂടി പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കൂടി പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

അതേസമയം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഓറഞ്ച് അലേർട്ട്

24/10/2026: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

യെല്ലോ അലേർട്ട്

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട്

26/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

The India Meteorological Department has warned of very heavy rain in northern Kerala over the coming days and expanded the orange alert to four more districts. Seven districts are now under orange alert, while yellow alerts remain in force across several southern and central districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388493/orange-alert-seven-districts-kerala-rain-warning-NEW)