---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ സീലിങ് അടർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Ceiling Collapses at Kozhikode Medical College; Major Disaster Narrowly Averted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388473/kozhikode-medical-college-ceiling-collapse"
published_at: "2026-10-24T10:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3cadaeb2f_kozhikode-medical-college-ceiling-collapse.jpg"
keywords: ["KozhikodeNews", "MedicalCollege", "CeilingCollapse", "HospitalSafety", "KeralaNews"]
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ സീലിങ് അടർന്നുവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നുവീണ് അപകടം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്തുള്ള ഭാഗത്താണ് ഈ അപകടമുണ്ടായത്. നിരവധി ആളുകൾ ദിവസവും വിശ്രമിക്കാറുള്ള പ്രധാന സ്ഥലത്തായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സീലിങ് അടർന്നുവീണ് അപകടം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്തുള്ള ഭാഗത്താണ് ഈ അപകടമുണ്ടായത്. നിരവധി ആളുകൾ ദിവസവും വിശ്രമിക്കാറുള്ള പ്രധാന സ്ഥലത്തായിരുന്നു സംഭവം.

അപകടം നടക്കുന്ന സമയത്ത് ശക്തമായ മഴയായതിനാൽ കൂട്ടിരിപ്പുകാർ മറ്റ് സ്ഥലങ്ങളിലേക്ക് മാറിക്കിടന്നിരുന്നു. ഇതാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്. സംഭവത്തിൽ രോഗികളും കൂട്ടിരിപ്പുകാരും അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവം.

A section of the ceiling collapsed at Kozhikode Medical College Hospital, near the Mother and Child Care Centre building. Heavy rain kept attendants away from the spot at the time, helping avert a major tragedy and leaving patients and bystanders unharmed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388473/kozhikode-medical-college-ceiling-collapse)