---
title: "ശബരിമല നെയ്യ് തട്ടിപ്പ്: വ്യാജ ഇൻവോയ്‌സ് ഉണ്ടാക്കി മറിച്ചുവിറ്റ കരാറുകാരൻ അറസ്റ്റിൽ"
english_title: "Sabarimala Ghee Scam: Contractor Arrested for Diversion Using Fake Invoices"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388462/sabarimala-ghee-scam-contractor-arrested"
published_at: "2026-10-24T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc3069d38e1_sabarimala-ghee-scam-contractor-arrested.jpg"
keywords: ["Sabarimala", "GheeScam", "FakeInvoices", "KeralaPolice", "DevaswomBoard"]
---

# ശബരിമല നെയ്യ് തട്ടിപ്പ്: വ്യാജ ഇൻവോയ്‌സ് ഉണ്ടാക്കി മറിച്ചുവിറ്റ കരാറുകാരൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ടിയിരുന്ന മിൽമ നെയ്യ് മറിച്ച് വിറ്റ സംഭവത്തിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ അറസ്റ്റിൽ. സംഭവത്തിൽ എസ്.എസ് ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റിലായ ഇയാളെ ശനിയാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ശബരിമല സന്നിധാനത്തേക്ക് കൊണ്ടുപോകേണ്ടിയിരുന്ന മിൽമ നെയ്യ് മറിച്ച് വിറ്റ സംഭവത്തിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ അറസ്റ്റിൽ. സംഭവത്തിൽ എസ്.എസ് ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റിലായ ഇയാളെ ശനിയാഴ്ച കൊല്ലം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ പ്രകാരം, പ്രതി 11,000 ലിറ്റർ നെയ്യുടെ വ്യാജ ഇൻവോയ്‌സുകൾ നിർമ്മിച്ചാണ് മറിച്ചുവിൽപ്പന നടത്തിയത്. തമിഴ്‌നാട്ടിലെ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങൾക്കാണ് ബിനു നെയ്യ് മറിച്ചുവിറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ ക്രമക്കേടിലൂടെ കരാറുകാരൻ അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കിയപ്പോൾ, തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടരക്കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സംഭവിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

A transport contractor has been arrested in connection with the diversion of Milma ghee meant for Sabarimala. Police said the accused allegedly created fake invoices for 11,000 litres and sold the stock to traders in Tamil Nadu, causing a huge loss to the Travancore Devaswom Board.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388462/sabarimala-ghee-scam-contractor-arrested)