---
title: "അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Father and Bedridden Son Found Dead at Home in Pala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388451/father-bedridden-son-found-dead-home"
published_at: "2026-10-24T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc2216b453b_father-bedridden-son-found-dead-home.jpg"
keywords: ["KeralaNews", "Pala", "PoliceInvestigation", "SuicideSuspected", "FamilyTragedy"]
---

# അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **പാലാ: ** അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാ മുരിക്കുംപുഴ തേക്കിലക്കാട്ടിൽ കെ. പ്രേമാനന്ദൻ , മകൻ അമൽ പി. ആനന്ദ് എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**പാലാ: ** അച്ഛനെയും കിടപ്പുരോഗിയായ മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലാ മുരിക്കുംപുഴ തേക്കിലക്കാട്ടിൽ കെ. പ്രേമാനന്ദൻ , മകൻ അമൽ പി. ആനന്ദ് എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കിടപ്പിലായ അമലിനെ പ്രേമാനന്ദനാണ് ശുശ്രൂഷിച്ചിരുന്നത്. ഒരുമാസം മുൻപ് അമലിന് ന്യുമോണിയ ബാധിക്കുകയും രോഗാവസ്ഥ മൂർച്ഛിക്കുകയും ചെയ്തിരുന്നു. അമലിന്റെ തുടർചികിത്സയിലെ ബുദ്ധിമുട്ടുകൾ പ്രേമാനന്ദനെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു. കുറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്നയാളാണ് പ്രേമാനന്ദൻ.

നഗരസഭാ സർവീസിൽനിന്ന് വിരമിച്ച പ്രേമാനന്ദന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. ബന്ധുക്കളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Father K. Premanandan, 63, and his bedridden son Amal P. Anand, 29, were found dead at their home in Pala on Friday evening. Police suspect a possible suicide and said the exact cause of death will be confirmed after scientific examination and postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388451/father-bedridden-son-found-dead-home)