---
title: "സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? റെയിൽവേയിൽ ബിരുദധാരികൾക്കായി 3,548 ഒഴിവുകൾ; യോഗ്യതയും ശമ്പളവും അപേക്ഷാ തീയതിയും അറിയാം"
english_title: "Indian Railways Announces 3,548 NTPC Vacancies for Graduates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388448/indian-railways-ntpc-3548-vacancies-graduates"
published_at: "2026-10-24T08:21:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc1dd7f3a5d_indian-railways-ntpc-3548-vacancies-graduates.jpg"
keywords: ["IndianRailways", "NTPCJobs", "GraduateVacancies", "RRBRecruitment", "GovernmentJobs"]
---

# സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? റെയിൽവേയിൽ ബിരുദധാരികൾക്കായി 3,548 ഒഴിവുകൾ; യോഗ്യതയും ശമ്പളവും അപേക്ഷാ തീയതിയും അറിയാം

> **Lead Summary:** ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപിസ്റ്റ് എന്നീ തസ്തികകളിലായി ആകെ 3,548 ഒഴിവുകളാണുള്ളത്. യോഗ്യരായ ബിരുദധാരികൾക്ക് നവംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

## Article Content

ഇന്ത്യൻ റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപിസ്റ്റ് എന്നീ തസ്തികകളിലായി ആകെ 3,548 ഒഴിവുകളാണുള്ളത്. യോഗ്യരായ ബിരുദധാരികൾക്ക് നവംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

**തസ്തികകളും ഒഴിവുകളും**

ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ: രാജ്യത്താകെ 127 ഒഴിവുകളുണ്ട്. പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപ. തിരുവനന്തപുരം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ ഒരു ഒഴിവാണുള്ളത്.

ഗുഡ്സ് ട്രെയിൻ മാനേജർ: ആകെ 2,750 ഒഴിവുകൾ. പ്രാരംഭ അടിസ്ഥാന ശമ്പളം 29,200 രൂപ. തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിൽ 21 ഒഴിവുകളുണ്ട്.

ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപിസ്റ്റ്: 300 ഒഴിവുകൾ. പ്രാരംഭ അടിസ്ഥാന ശമ്പളം 29,200 രൂപ.

സീനിയർ ക്ലാർക്ക് കം ടൈപിസ്റ്റ്: 371 ഒഴിവുകൾ. പ്രാരംഭ അടിസ്ഥാന ശമ്പളം 29,200 രൂപ. തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിൽ മൂന്ന് ഒഴിവുകളാണുള്ളത്.

**വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും**

അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 18 മുതൽ 33 വയസ്സുവരെയാണ് പ്രായപരിധി.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷവും ഒ.ബി.സി. നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നുവർഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് വിഭാഗം അനുസരിച്ച് പത്തുവർഷം മുതലുള്ള ഇളവുകളുണ്ട്. വിമുക്തഭടന്മാർ, വിധവകൾ തുടങ്ങിയ വിഭാഗങ്ങൾക്കും നിലവിലെ ചട്ടങ്ങൾപ്രകാരം പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

നിയമാനുസൃതമായി വിവിധ സംവരണ വിഭാഗങ്ങൾക്കായി നിശ്ചിത ഒഴിവുകൾ നീക്കിവെച്ചിട്ടുണ്ട്.

**അപേക്ഷാഫീസ്**

പൊതുവിഭാഗം ഉൾപ്പെടെയുള്ള അപേക്ഷകർക്ക് 500 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവർഗം, വിമുക്തഭടന്മാർ, വനിതകൾ, ട്രാൻസ്ജൻഡർ വ്യക്തികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 250 രൂപയാണ് അപേക്ഷാഫീസ്.

ഇന്റർനെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു.പി.ഐ. തുടങ്ങിയ മാർഗങ്ങളിലൂടെ ഫീസ് അടയ്ക്കാം.

**പ്രധാന തീയതികൾ**

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 നവംബർ 6

അപേക്ഷാഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2026 നവംബർ 8

**എങ്ങനെ അപേക്ഷിക്കാം?**

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് www.rrbapply.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തസ്തികകൾ സംബന്ധിച്ച വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ, മറ്റ് നിർദേശങ്ങൾ എന്നിവ പരിശോധിച്ചശേഷം അപേക്ഷ സമർപ്പിക്കണമെന്ന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിർദേശിക്കുന്നു.

Indian Railways has invited applications for 3,548 NTPC vacancies across multiple posts, including Chief Commercial Cum Ticket Supervisor, Goods Train Manager, Junior Accounts Assistant Cum Typist, and Senior Clerk Cum Typist. Eligible graduates can apply online until November 6, with fees payable until November 8.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388448/indian-railways-ntpc-3548-vacancies-graduates)