---
title: "'അമ്മേ, എനിക്ക് വീട്ടിലേക്ക് മടങ്ങണം'; അവസാന ഫോൺവിളിക്ക് മണിക്കൂറുകൾക്കുശേഷം യുവതി മരിച്ച നിലയിൽ, ഭർത്താവിനെതിരെ കൊലപാതക ആരോപണം"
english_title: "‘Mom, I Want to Go Home’: Woman Found Dead Hours After Final Call"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388442/woman-found-dead-after-final-call"
published_at: "2026-10-24T07:25:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc10da645c6_woman-found-dead-after-final-call.jpg"
keywords: ["DowryHarassment", "DomesticViolence", "BiharCrime", "MurderProbe", "FamilyComplaint"]
---

# 'അമ്മേ, എനിക്ക് വീട്ടിലേക്ക് മടങ്ങണം'; അവസാന ഫോൺവിളിക്ക് മണിക്കൂറുകൾക്കുശേഷം യുവതി മരിച്ച നിലയിൽ, ഭർത്താവിനെതിരെ കൊലപാതക ആരോപണം

> **Lead Summary:** പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

## Article Content

പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം.

2021ലാണ് അങ്കിതയും മുഹമ്മദ് അർസൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തിൽ അന്ന് അങ്കിതയുടെ കുടുംബം അർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായതുകൊണ്ട് ഒരുമിച്ചു ജീവിക്കാൻ കോടതി അനുമതി നൽകി.

2023ൽ അങ്കിതയ്ക്ക് പെൺകുഞ്ഞ് ജനിച്ചതോടെ പ്രശ്നങ്ങൾ രൂക്ഷമായെന്നാണ് മാതാവിന്റെ മൊഴി. സ്ത്രീധനമായി പണം ആവശ്യപ്പെട്ടെന്നും ഇസ്ലാം മതം സ്വീകരിക്കാൻ അങ്കിതയെ നിർബന്ധിച്ചെന്നുമാണ് ആരോപണം. മതംമാറ്റത്തിന് വിസമ്മതിച്ചതും സ്ത്രീധനം നൽകുന്നില്ലെന്നും പറഞ്ഞ് അങ്കിതയെ ഗാർഹിക പീഡനത്തിന് ഇയാക്കിയെന്നും കുടുംബം പറയുന്നു.

പ്രശ്നങ്ങൾ രൂക്ഷമായതൊടെ യുവതിയുടെ ബന്ധുക്കൾ ഇടപെട്ട് ഒത്തുത്തീർപ്പിന് ശ്രമിച്ചു. ഇതിനിടെ അങ്കിത സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഭർത്താവിനൊപ്പം തിരിച്ചുപോയി. എന്നാൽ അതിനുശേഷവും പീഡനം തുടർന്നതായാണ് മാതാവിന്റെ ആരോപണം.

ഒക്ടോബർ 19ന് ദുർഗാക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി കൊണ്ടുപോകണമെന്ന് അങ്കിത ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ അർസൂ അങ്കിതയെ ക്രൂരമായി മർദിച്ചെന്നാണ് മാതാവിന്റെ മൊഴി.

അന്നുരാത്രി 11 മണിയോടെ അങ്കിത മാതാവിനെ ഫോണിൽ വിളിച്ച് വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പരാതിയിൽ പറയുന്നു.പുലർച്ചെ രണ്ടുമണിയോടെ അങ്കിത ജീവനൊടുക്കിയെന്നാണ് ഭർത്താവ് കുടുംബത്തെ അറിയിച്ചത്.

പിറ്റേന്ന് അങ്കിതയുടെ ഭർതൃവീട്ടിലെത്തിയ ബന്ധുക്കൾ ഒക്ടോബർ 20ന് പൊലീസിൽ പരാതി നൽകി. ഭർത്താവിനു പുറമേ ഇയാളുടെ സഹോദരൻ, സഹോദര ഭാര്യ, സഹോദരി, മറ്റൊരാൾ എന്നിവരെയും പരാതിയിൽ പ്രതി ചേർത്തിട്ടുണ്ട്.

സ്ത്രീധന പീഡനം, മതംമാറ്റാൻ നിർബന്ധിക്കൽ, കൊലപാതകം എന്നിവയാണ് കുടുംബം ആരോപിക്കുന്നത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

A woman was found dead at her marital home in Bihar’s Begusarai district hours after telling her mother she wanted to return home. Her family has accused her husband and in-laws of dowry harassment, coercion to convert to Islam, and murder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388442/woman-found-dead-after-final-call)